പത്തനംതിട്ട മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോ കഞ്ചാവ് പിടികൂടി

  konnivartha.com: പത്തനംതിട്ട മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോ അധികം വരുന്ന കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിലായിട്ടുണ്ട്. സലിം, ജോയൽ, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്.ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് ജില്ലയില്‍ എല്ലാ പ്രദേശങ്ങളിലും വിതരണ നെറ്റ് വര്‍ക്ക് . വീട് വാടകയ്ക്ക് എടുത്ത് വിൽപന നടത്തിയ സംഘത്തെ പൊലീസും ഡാൻസാഫ് സംഘവും ചേര്‍ന്നാണ് പിടികൂടിയത്. വീട്ടിനുള്ളിൽ പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഈ വീട് കേന്ദ്രീകരിച്ച് വലിയ രീതിയിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന സംഘമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. അടുത്തിടെ ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുളള അന്വേഷണം ഊർജ്ജിതമാക്കും. 100 കിലോയിലധികം വരുന്ന കഞ്ചാവിന് 30 ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. വലിയൊരു ശൃംഖല തന്നെ ഇതിന് പിന്നിൽ…

Read More

പത്തനംതിട്ട മണ്ണാറമലയില്‍ പുതിയ എഫ്എം നിലയം പ്രവര്‍ത്തനം ആരംഭിച്ചു

  പത്തനംതിട്ട മണ്ണാറമലയില്‍ പുതിയ എഫ്എം നിലയം പ്രവര്‍ത്തനം ആരംഭിച്ചു. ഇതുള്‍പ്പെടെ രാജ്യവ്യാപകമായി 91 എഫ്എം സ്റ്റേഷനുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. ആന്റോ ആന്റണി എംപി ദീപം തെളിച്ചു. പൂര്‍ണ സൗകര്യങ്ങളോടെ എഫ്എം സേവനം ലഭിക്കത്തക്ക രീതിയില്‍ പ്രവര്‍ത്തനം വിപുലീകരിപ്പിക്കുമെന്ന് എംപി പറഞ്ഞു. എഫ്എം നിലയം ജില്ലയിലെ ജനങ്ങള്‍ക്ക് പുത്തനുണര്‍വ് സമ്മാനിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. 101 മെഗാഹെട്‌സില്‍ രാവിലെ 5.55 മുതല്‍ രാത്രി 11.10 വരെ തിരുവനന്തപുരം ആകാശവാണിയിലെ പരിപാടികള്‍ എഫ്എമ്മിലൂടെ കേള്‍ക്കാം. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ദൂരദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ രാജു വര്‍ഗീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഒ. വര്‍ഗീസ്, വാര്‍ഡംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍…

Read More