പോളിംഗ് സാമഗ്രികള്‍ വിതരണം ആരംഭിച്ചു 2024 ലോക സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ വിതരണം ആരംഭിച്ചു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് കളക്ടറേറ്റിലെ ഇലക്ഷന് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന വിവിപാറ്റ് മെഷീനുകള്‍ കൈമാറിയത്. ഇവിഎം ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ 6 ന് നടക്കും. ജില്ലയിലെ 1077 പോളിംഗ് സ്റ്റേഷനുകളിലേക്കായുള്ള ബാലറ്റ് യൂണിറ്റുകളും കണ്ട്രോള് യൂണിറ്റുകളും വിവിപാറ്റ് മെഷീനുകളുമാണ് വിതരണം ചെയ്യുന്നത്. ആകെ 1397 വിവിപാറ്റുകളും 1290 വീതം ബാലറ്റ്, കണ്ട്രോള് യൂണിറ്റുകളുമാണുള്ളത്. മണ്ഡലം തിരിച്ച് വിവിപാറ്റ്, ബാലറ്റ് യൂണിറ്റ്, കണ്ട്രോള് യൂണിറ്റുകളുടെ എണ്ണം. തിരുവല്ല – 270, 249, 249 റാന്നി – 262, 242, 242 ആറന്മുള – 319, 295, 295…
Read More