പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം : വിവരങ്ങൾ കിട്ടിയാൽ അറിയിക്കണം: പോലീസ്

  konnivartha.com/പത്തനംതിട്ട : ഏഴിനും ഒമ്പതിനുമിടയിൽ പ്രായം തോന്നിക്കുന്ന   പെൺകുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ  സംഭവത്തിൽ വിവരങ്ങൾ കിട്ടിയാൽ അറിയിക്കണമെന്ന്  പോലീസ്. കഴിഞ്ഞവർഷം ആഗസ്റ്റ് 12 വൈകിട്ട്  ആറുമണിയോടെയാണ് പുളിക്കീഴ് സെന്റ് മേരീസ്‌ പള്ളിക്ക്  പടിഞ്ഞാറുവശം റോഡരികിലെ ചതുപ്പിൽ കമഴ്ന്നുകിടക്കുന്ന  നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ കാലുകളും ,  വലതുകൈയും മുട്ടിനു താഴെവച്ച് നഷ്ടപ്പെട്ട നിലയിലായിരുന്നു. വെള്ളയിൽ ചുവപ്പും കറുപ്പും നിറമുള്ളതും  MonTello എന്ന ബ്രാൻഡിലുള്ള എം സൈസിലുള്ള ഫ്രോക്ക്  ധരിച്ചതും ഡയപ്പർ ധരിച്ചതും അരയിൽ കറുപ്പുചരട് കെട്ടിയിട്ടുള്ളതുമായ മൃതദേഹത്തിന് 3 മുതൽ 5 ദിവസം വരെ  പഴക്കമുണ്ടായിരുന്നു. ഇക്കാര്യത്തിന് പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ  അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം  തുടങ്ങുകയും, തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം തിരുവല്ല ഡി വൈ എസ് പി അന്വേഷണം  ഏറ്റെടുക്കുകയും ചെയ്തിരുന്നു. നാളിതുവരെ കുഞ്ഞിനെ …

Read More