കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കും ഗുണ്ടാ ആക്രമണങ്ങള്‍ക്കും മറ്റും എതിരെയുള്ള പോലീസ് നടപടി തുടരുന്നു. വധശ്രമകേസുകളിലും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായ യുവാവ് അടക്കം എട്ടു പേര് പിടിയില്‍. കൂടാതെ വ്യാപകമായി മുന്‍കരുതല്‍ അറസ്റ്റും ഉണ്ടായി. 11 പോലീസ് സ്റ്റേഷനുകളിലായി 18 ആളുകളെ മുന്‍കരുതലായി അറസ്റ്റ് ചെയ്തുവെന്ന് ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി പറഞ്ഞു. ഇത്തരം പോലീസ് നടപടികള്‍ വരും ദിവസങ്ങളില്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിരവധി കേസിലെ പ്രതി ഒളിവില്‍ കഴിയവേ വലയിലായി രണ്ട് വധശ്രമ കേസ്, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയും നിലവില്‍ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട ആളുമായ റാന്നി മുക്കാലുമണ്‍ തുണ്ടിയില്‍ വീട്ടില്‍ വിശാഖ് (27) തമിഴ്നാട്ടിലെ…
Read More