പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 28 വരെ

  konnivartha.com; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനം പത്തനംതിട്ട ജില്ലയില്‍ നവംബര്‍ 28 വരെ നടക്കും. നവംബര്‍ 25 നാണ് പരിശീലനം ആരംഭിച്ചത്. പരിശീലനത്തിന് ഹാജരാകാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പോളിംഗ് ബൂത്തിലെ ക്രമീകരണം, മറ്റു നടപടി എന്നിവയുടെ വിശദമായ ക്ലാസും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച പ്രായോഗിക പരിശീലനവും ഹരിത തിരഞ്ഞെടുപ്പ് സംബന്ധിച്ച ക്ലാസും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ജില്ലയില്‍ 13 പരിശീലന കേന്ദ്രങ്ങളാണുള്ളത്. പരിശീലന കേന്ദ്രങ്ങളില്‍ പോസ്റ്റല്‍ ബാലറ്റ് ശേഖരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Read More