konnivartha.com: നിക്ഷേപകര്‍ അറിയാതെ കോടിക്കണക്കിനു രൂപ കൊള്ളയടിച്ച സ്വകാര്യ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും എതിരായ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ നടപടികള്‍ പുരോഗമിക്കുന്നു . കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ്, അനുബന്ധ സ്ഥാപനങ്ങള്‍ , പത്തനംതിട്ട ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ് , പുനലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പത്തനംതിട്ട കോഴഞ്ചേരി ബ്രാഞ്ച് ഉള്ള കേച്ചേരി ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തുടങ്ങിയ നിയമ നടപടികളുടെ ഭാഗമായുള്ള ജപ്തി നടപടികള്‍ സ്ഥിതീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു . ബഡ്സ് ആക്റ്റ് പ്രകാരം ഉള്ള കേസുകള്‍ പത്തനംതിട്ട ജില്ലാ കോടതി മൂന്നില്‍ ആണ് നടക്കുന്നത് . അടുത്ത മാസം ഈ കേസുകളുടെ വിചാരണ നടക്കും . സ്ഥാപന ഉടമകളുടെ പേരില്‍ കണ്ടെത്തിയ സ്ഥാവര ജംഗമ വസ്തുക്കളുടെ ജപ്തി നടപടികള്‍ നേരത്തെ നടത്തിയിരുന്നു . ഇക്കാര്യത്തില്‍…
Read More