കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തിലെ ബി ജെ പിയുടെ സ്ഥാനാര്‍ഥി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാക്കാന്‍ സാധ്യത . കോന്നി സീറ്റ് ഒഴിച്ചിട്ട് പ്രവര്‍ത്തനം ആരംഭിക്കാന്‍ താഴെത്തട്ടിലേക്ക് നിര്‍ദേശം നല്‍കി . കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രനായിരുന്നു ഇവിടെ സ്ഥാനാര്‍ഥി . മികച്ച നിലയില്‍ വോട്ട് ലഭിച്ചിരുന്നു . കോന്നി സീറ്റിലേക്ക് ഇപ്പോള്‍ മറ്റൊരു പേരും വന്നിട്ടില്ല . സുരേന്ദ്രന്‍ തന്നെ കോന്നിയില്‍ മല്‍സരിക്കണം എന്നാണ് ബി ജെ പിയുടെ അണികളുടെയും ആഗ്രഹം . കോന്നി മണ്ഡലത്തിലെ ബി ജെ പിയുടെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് വരും ദിവസങ്ങളില്‍ വ്യക്തത വരും . ഈ സീറ്റ് ഒഴിച്ചിട്ട് കൊണ്ട് ബാക്കി മണ്ഡലങ്ങളുടെ സ്ഥാനാര്‍ഥി സാധ്യതാ ലിസ്റ്റ് തയാറാകുന്നു . കെ സുരേന്ദ്രന് വേണ്ടി കോന്നി സീറ്റ് ഒഴിച്ചിട്ടതായാണ് വിവരം…
Read More