യുവതലമുറയെ തകർക്കുന്ന മയക്കുമരുന്നിന്ന് എതിരെ മികച്ച സന്ദേശവുമായി എത്തുകയാണ് ബൈനോക്കുലർ എന്ന കൊച്ചു ചിത്രം. ഐസക് നൂട്ടൻ സൺ ഓഫ് ഫീലിപ്പോസ് എന്ന ചിത്രത്തിൻ്റെ രചയിതാവ് കൃഷ്ണനുണ്ണി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൽ ,സലിം കുമാറും, സൺഡേ ഹോളിഡേ, മോഹൻകുമാർ ഫാൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിനബോത എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ലോകത്തിലെ മികച്ച ഫിലിം ഫെസ്റ്റീവലുകളിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയും, ഒഫീഷ്യൽ സെലക്ഷൻ ലഭിക്കുകയും ചെയ്ത ചിത്രം, യാസ് എൻ്റർടൈമെൻ്റിനു വേണ്ടി മുഹമ്മദ് അഷർഷാ,ശ്രീജിത്ത് രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ജിവിതം അകന്നു നിന്ന് കാണാതെ, അടുത്ത് നിന്ന് കാണുമ്പോഴാണ് യഥാർത്ഥ സത്യങ്ങൾ ബോധ്യമാവുന്നത് എന്ന സന്ദേശവുമായെത്തുന്ന ബൈനോക്കുലർ മികച്ച അഭിപ്രായമാണ് നേടിയത്.തടി മിൽ തൊഴിലാളിയാണ് കണാരൻ (സലിം കുമാർ) ഭാര്യ മുമ്പേ മരണപ്പെട്ടു. ഒരേയൊരു മകൻ കണ്ണൻ. (ഹരി നബോത…
Read More