ചുമ മരുന്നുകളുടെ ഗുണനിലവാരം :ഉന്നതതല യോഗം ചേര്‍ന്നു

konnivartha.com: ചുമ സിറപ്പുകളുടെ ഗുണമേന്മയും ഉപയോഗവും സംബന്ധിച്ച് ഉയർന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ മരുന്നുകളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും കുട്ടികളടക്കം ഉപയോഗിക്കുന്ന ചുമ സിറപ്പുകളുടെ വിവേകപൂർണമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി  പുണ്യ സലില ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്തു. വിഷയം നേരത്തെ വിലയിരുത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി  ജെ.പി. നദ്ദ ആവശ്യമായ നടപടികൾ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചർച്ച ചെയ്യാന്‍ നിർദേശിച്ചിരുന്നു. രാസവള, രാസവസ്തു മന്ത്രാലയത്തിന് കീഴിലെ ഔഷധനിര്‍മാണ വകുപ്പ് സെക്രട്ടറി ശ്രീ അമിത് അഗർവാൾ, ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയും ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ ഡയറക്ടർ ജനറലുമായ ഡോ. രാജീവ് ബഹൽ, ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ. സുനിത ശർമ,…

Read More