യുവാക്കളുടെ കണ്ണീരിൽ ഇടതുപക്ഷ സർക്കാർ വെണ്ണീറാകും: യൂത്ത് കോൺഗ്രസ്സ്

കോന്നി വാര്‍ത്ത : പി എസ്സ്സിയെ നോക്കുകുത്തിയാക്കി നടത്തുന്ന പിൻവാതിൽ നിയമനത്തിൽ മനം നൊന്ത് സമരം നടത്തുന്ന യുവാക്കളുടെ കണ്ണീരിൽ ഇടതുപക്ഷ സർക്കാർ വെന്ത് വെണ്ണീറാകുമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് കോന്നി നിയോജക മണ്ഡലം കമ്മറ്റി നടത്തിയ യുവ രോഷം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നി എം.എൽ.എയുടെ ഭാര്യയുടെ അനധികൃത നിയമനം അന്വേഷിക്കുക, കോന്നി മെഡിക്കൽ കോളേജ് ഉൾപ്പെടെ കോന്നി നിയോജക മണ്ഡലത്തിൽ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ശുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് കോന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുവ രോഷം എന്ന പേരിൽ കോന്നി ചന്ത മൈതാനിയിൽ ഏകദിന സത്യാഗ്രഹം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ജോയൽ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്…

Read More