ലോക്‌സഭ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 13/04/2024 )

സ്മാര്‍ട്ടാകാം വോട്ടര്‍മാര്‍;വീട്ടിലെത്തും കൈപ്പുസ്തകം ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച കൈപ്പുസ്തകങ്ങളുടെ വിതരണം തെരഞ്ഞടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആരംഭിച്ചു. കൈപുസ്തകവും വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന വീടുകളിലെത്തിക്കുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. വോട്ടര്‍ രജിസ്‌ട്രേഷന്‍, വോട്ടുചെയ്യേണ്ട രീതി, ഭിന്നശേഷി-മുതിര്‍ന്ന വോട്ടര്‍മാര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍, വോട്ടുചെയ്യുന്നതിനായി തെരഞ്ഞടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങള്‍, സമ്മതിദായകരുടെ പ്രതിജ്ഞ, വെബ്‌സൈറ്റിലേക്കുള്ള ക്യു ആര്‍ കോഡ്, ഹെല്‍പ്ലൈന്‍ നമ്പരുകള്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദായകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളെല്ലാം കൈപ്പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നു. വീട്ടില്‍ വോട്ട് ഇനി സുരക്ഷിതം, സുതാര്യം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സുരക്ഷിതവും സുതാര്യവുമാക്കി വീട്ടിലെത്തി വോട്ട്. 16 മുതല്‍ ആരംഭിക്കുന്ന വീട്ടില്‍ വോട്ട് പ്രക്രിയയില്‍ വോട്ട് സുരക്ഷിതമാക്കുന്നതിനായി ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങളാണ്…

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/04/2024 )

  ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയായി;മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 14,29,700 : 20,929 വോട്ടര്‍മാര്‍ വര്‍ധിച്ചു ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മണ്ഡലത്തിലെ അന്തിമ വോട്ടര്‍പട്ടികയില്‍ 14,29,700 വോട്ടര്‍മാര്‍. ജില്ലയിലെ ആകെ വോട്ടര്‍മാരായ 10,51,124 പേര്‍ക്കൊപ്പം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ 3,78,576 വോട്ടര്‍മാര്‍കൂടി ചേര്‍ന്നപ്പോള്‍ മണ്ഡലത്തിന്റെ വോട്ടര്‍മാരുടെ എണ്ണം 14,29,700 ആയി ഉയര്‍ന്നത്. കാഞ്ഞിരപ്പള്ളിയില്‍ ആകെ 1,87,898 വോട്ടര്‍മാരുണ്ട്. ഇതില്‍ 96,907 സ്ത്രീകളും 90,990 പുരുഷന്മാരും ഒരു ഭിന്നലിംഗ വോട്ടറുമാണുള്ളത്. പൂഞ്ഞാറില്‍ ആകെ 1,90,678 വോട്ടര്‍മാരില്‍ 96,198 സ്ത്രീകളും 94,480 പുരുഷന്മാരുമാണുള്ളത്. ലോക്സഭാ മണ്ഡലത്തില്‍ പുരുഷ വോട്ടര്‍മാരും സ്ത്രീ വോട്ടര്‍മാരും ഏറ്റവും കുറവുള്ളത് യഥാക്രമം കാഞ്ഞിരപ്പള്ളിയിലും (90,990) പൂഞ്ഞാറിലുമാണ് (96,198). മണ്ഡലത്തില്‍ 2,238 പ്രവാസി വോട്ടര്‍മാരില്‍ 437 സ്ത്രീകളും 1,801 പുരുഷ വോട്ടര്‍മാരുമാണുള്ളത്. ജനുവരി 22 ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയേക്കാള്‍ 20,929 വോട്ടര്‍മാരുടെ വര്‍ധനവാണുള്ളത്. ആകെ…

Read More