വ്യാജതിരിച്ചറിയല്‍ കാര്‍ഡ്: വരണാധികാരിക്ക് പരാതി നല്‍കി

  konnivartha.com: ഒരു ലക്ഷം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമായി നിര്‍മിച്ചുവെന്ന യുഡിഎഫിന്റെ ആരോപണത്തിനെതിരെ വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന് എല്‍ഡിഎഫ് പരാതി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ ആരോപണത്തിനെതിരെ എല്‍ഡിഎഫ് ചീഫ് ഏജന്റ് രാജു എബ്രാഹമാണ് ജില്ലാ വരണാധികാരിക്ക് പരാതി നല്‍കിയത്. പരാതിയിന്‍മേല്‍ അന്വേഷണം നടത്തി ആന്റോ ആന്റണിയില്‍ നിന്നും വിശദീകരണം തേടുമെന്ന് വരണാധികാരി അറിയിച്ചു.

Read More