konnivartha.com; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വലിയ തോതിൽ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച്ച 80,328 പേർ മല ചവിട്ടി. പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രമുള്ള കണക്കാണിത്. മണ്ഡല-മകരമാസം 16 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 13,36,388 ആയി. ശനിയും ഞായറും തിരക്ക് വളരെ കുറവായിരുന്നു. നടപന്തൽ മിക്കവാറും ഒഴിഞ്ഞു കിടന്നു. അതുകൊണ്ട് തന്നെ അവധി ദിവസം എത്തിയവർക്ക് പ്രയാസമില്ലാതെ ദർശനം സാധ്യമായി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് തിരക്ക് വർധിച്ചത്. വൈകുന്നേരത്തോടെ നടപന്തൽ നിറഞ്ഞുകവിഞ്ഞു. അവധി ദിനങ്ങൾക്ക് ശേഷമുള്ള തിരക്ക് പ്രതീക്ഷിച്ചതിനാൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആണ് ശബരിമലയില്‍ ഇപ്പോള്‍ കാണുന്നത്
Read More