ശബരിമല വാര്‍ത്തകള്‍/വിശേഷങ്ങള്‍ ( 03/01/2024 )

  മകരവിളക്ക് മുന്നൊരുക്കം; യോഗം ചേര്‍ന്നു konnivartha.com: മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ശബരിമല എ.ഡി.എം സൂരജ് ഷാജിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു. മകരവിളവിലക്കിനോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ വകുപ്പ മേധാവികൾക്ക് യോഗം നിര്‍ദ്ദേശം നല്‍കി. എല്ലായിടങ്ങളിലും വിവിധ ഭാഷകളില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ പുനസ്ഥാപിക്കണമെന്നും . മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സന്നിധാനത്ത് ആവശ്യമെങ്കില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ലഭ്യമാക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു . നാളികേരം കൂട്ടിയിടാതെ ഉടന്‍തന്നെ കൊപ്ര കളത്തിലേക്ക് മാറ്റണം. കൊപ്രകളം പരിശോധിച്ച് ചിരട്ട കൂട്ടി ഇട്ടിരിക്കുന്നതില്‍ അപാകതകള്‍ ഉണ്ടോ എന്ന് ഫയര്‍ആന്റ് റെസ്‌ക്യു പരിശോധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കണം. ഭക്ഷണശാലകളിലെ വിലവിവരപ്പട്ടിക വ്യക്തമാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചിടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ശബരിമല ദേവസ്വം ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍…

Read More

ശബരിമല വാര്‍ത്തകള്‍/വിശേഷങ്ങള്‍ ( 29/12/2023)

  തടസ്സമില്ലാതെ വൈദ്യുതി നൽകി ശബരിമല കെഎസ്ഇബി konnivartha.com: മണ്ഡലകാലത്ത് നവംബർ 17 മുതൽ ഡിസംബർ 27 വരെ ഇടതടവില്ലാതെ 41 ദിവസവും വൈദ്യുതി നൽകി കേരള സംസ്ഥാന വൈദ്യുതി ബോർഡ്. മണ്ഡലകാലത്തിനു രണ്ടുമാസം മുൻപ് തന്നെ അറ്റകുറ്റപ്പണികൾ കെഎസ്ഇബി ആരംഭിച്ചിരുന്നു. ദേവസ്വം ബോർഡിന്റെയും കേരള ഹൈക്കോടതിയുടെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ നടത്തിയത്. മണ്ഡല പൂജയ്ക്കു ശേഷം നടയടച്ച 28, 29 തീയതികളിൽ അടുത്ത 21 ദിവസത്തേക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് കെഎസ്ഇബി. പമ്പ മുതൽ സന്നിധാനം വരെയുള്ള എല്ലാ ട്രാൻസ്ഫോർമറുകളും ലൈനുകളും പൂർണമായി പരിശോധിച്ച് അറ്റകുറ്റ പണികൾ നടത്തി ഇടതടവില്ലാതെ വൈദ്യുതി നൽകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി വരുന്നു. പമ്പയിലും സന്നിധാനത്തുമായി 25 സ്ഥിര ജീവനക്കാരും കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരും കർമ്മനിരതരായി പ്രവർത്തിച്ചുവരുകയാണെന്ന് സന്നിധാനം അസിസ്റ്റന്റ് എൻജിനീയർ അനിൽകുമാർ പറഞ്ഞു. സന്നിധാനവും പതിനെട്ടാം പടിയും ശുചീകരിച്ചു ശബരിമല…

Read More

ശബരിമല വാര്‍ത്തകള്‍/വിശേഷങ്ങള്‍ ( 04/12/2023)

  അയ്യപ്പസ്വാമിമാർക്കു പാപനാശിനിയായി ഉരക്കുഴി സ്നാനം അയ്യപ്പാനുഗ്രഹത്തിനായി മലകയറുന്ന തീര്‍ഥാടകര്‍ക്കു പാപമോക്ഷത്തിനായുള്ള പുണ്യതീര്‍ഥമായി പാണ്ടിത്താവളത്തിനടുത്തെ ഉരക്കുഴി വെള്ളച്ചാട്ടം. അയ്യപ്പദര്‍ശനശേഷം ഇവിടെ മുങ്ങിക്കുളിച്ചാണ് മിക്കവരും മലയിറങ്ങുന്നത്. പരമ്പരാഗത കാനനപാതവഴി സന്നിധാനത്തു വരുന്നവര്‍ ഇവിടെ മുങ്ങിയതിനു ശേഷമാണ് ദര്‍ശനം നടത്തുന്നത്. മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പന്‍ ഈ കാനനതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ചു സന്നിധിയില്‍ എത്തിയെന്നാണു വിശ്വാസം. ഇതിന്റെ ചുവടു പിടിച്ചാണ് അയ്യപ്പഭക്തര്‍ ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ മുങ്ങിക്കുളിക്കുന്നത്. പമ്പാനദിയുടെ കൈവഴിലെ കുമ്പളം തോട്ടില്‍നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിനു കീഴെയാണ് ഉരക്കുഴി തീര്‍ത്ഥം. വെള്ളം സ്ഥിരമായി പതിച്ച പാറ ഉരല്‍പോലെ കുഴിയായെന്നും ഉരല്‍ക്കുഴി ലോപിച്ച് ഉരക്കുഴി ആയെന്നുമാണ് വിശ്വാസം. ഒരുസമയം ഒരാള്‍ക്ക് മാത്രമാണിവിടെ മുങ്ങിക്കുളിക്കാന്‍ കഴിയുക. ഉരല്‍ക്കുഴിയിലെ കുളി പാപനാശിനിയാണെന്നു ഭക്തര്‍ കരുതുന്നു. അയ്യപ്പദര്‍ശനത്തിനു മുന്‍പും ദര്‍ശനത്തിനു ശേഷവും ഇവിടെയത്തി മുങ്ങിക്കുളിച്ചാല്‍ പാപമോക്ഷം നേടുമെന്നാണ് വിശ്വാസം. ഉരക്കുഴി കാണാനും  കുളിക്കാനുമായി നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്.…

Read More

ശബരിമല വാര്‍ത്തകള്‍ വിശേഷങ്ങള്‍ ( 22/12/2022)

തങ്ക അങ്കി ഘോഷയാത്ര (ഡിസംബര്‍ 23) ആറന്മുളയില്‍ നിന്നു പുറപ്പെടും മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര (ഡിസംബര്‍ 23) രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. ഘോഷയാത്ര ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. ഇന്ന് (ഡിസംബര്‍ 23) രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തില്‍ തങ്ക അങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും എന്ന ക്രമത്തില്‍: (ഡിസംബര്‍ 23) രാവിലെ 7ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം(ആരംഭം). 7.15ന് മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം. 7.30ന് പുന്നംതോട്ടം ദേവീ ക്ഷേത്രം. 7.45ന് ചവുട്ടുകുളം മഹാദേവക്ഷേത്രം. 8ന് തിരുവഞ്ചാംകാവ്…

Read More