konnivartha.com : മലയോരറെയിൽവേ കഴക്കൂട്ടം, നെടുമങ്ങാട്, പുനലൂർ, കോന്നി, എരുമേലി മലയോര റെയിൽ പാത ആവശ്യമാണെന്ന് ആറ്റിങ്ങല്‍ എം പി അഡ്വ അടൂര്‍ പ്രകാശ് . ഈ ആവശ്യം ഉന്നയിച്ചു അടൂര്‍ പ്രകാശ് കേന്ദ്ര റയില്‍വേ മന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു അങ്കമാലി – എരുമേലി ശബരി റെയിൽ പാത പുനലൂർ വഴി നെടുമങ്ങാട് വരെ നീട്ടണമെന്ന അടൂര്‍ പ്രകാശ് എം പിയുടെ ആവശ്യത്തിന്മേൽ പരിശോധന നടത്താൻ നിർദേശം നൽകിയതായി കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് റെയില്‍വേ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കിയതായി അഡ്വ അടൂര്‍ പ്രകാശ് എം പി അറിയിച്ചു . ശബരി റെയിൽ പാത തിരുവനന്തപുരത്തേയ്ക്ക് നീട്ടുമ്പോൾ കൊല്ലം- ചെങ്കോട്ട റെയിൽ പാതയുമായി കൂടിച്ചേരുമെന്നതിനാൽ റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, കുളത്തൂപ്പുഴ, മടത്തറ, പാലോട്, നെടുമങ്ങാട്, പ്രദേശങ്ങളിലുള്ള ജനങ്ങൾക്കും തിരുവനന്തപുരം – ചെന്നൈ യാത്രക്കാർക്കും…
Read More