ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പുനർവികസനം: ₹6.46 കോടി രൂപയുടെ ടെൻഡർ നടപടികൾ ആരംഭിച്ചു

  konnivartha.com; ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ സമഗ്ര പുനർവികസനത്തിനായി ദക്ഷിണ റെയിൽവേ 6.46 കോടി രൂപയുടെ ടെൻഡർ നടപടികൾ ആരംഭിച്ചു. സ്റ്റേഷനിലെ നിലവിലെ സൗകര്യങ്ങളുടെ കുറവും യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങളും പരിഹരിക്കുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് സ്റ്റേഷന്റെ പുനർ വികസനം യാഥാർത്ഥ്യമാകുന്നത് . തിരുവനന്തപുരം ഡിവിഷന്റെ പദ്ധതിയായിട്ടാണ് സ്റ്റേഷൻ നവീകരണം നടപ്പിലാക്കുന്നത്. സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാറ്റ്ഫോമുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കൽ, സുരക്ഷാ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ തുടങ്ങിയ വിപുലമായ ഘടകങ്ങളാണ് ഉൾക്കൊള്ളുന്നത്. പ്ലാറ്റ്ഫോം 1, 2 എന്നിവയുടെ വികസനം, കോച്ച് ഇൻഡിക്കേഷൻ ബോർഡുകളുടെ സ്ഥാപണം എന്നിവയ്ക്ക് 1.70 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്. റിട്ടെയ്നിംഗ് വാൾ, കോമ്പൗണ്ട് വാൾ എന്നിവയുടെ നിർമ്മാണത്തിന് 3.66 കോടി രൂപ നീക്കിവെക്കപ്പെട്ടിട്ടുണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ കുടിവെള്ള ബേസിനുകൾക്കായുള്ള പൈപ്പ് ലൈൻ സൗകര്യങ്ങൾ, സ്റ്റേഷൻ…

Read More