സംസ്ഥാന റോളർ സ്‌ക്കേറ്റിംഗ് വിജയികള്‍ക്ക് കോന്നി എംഎല്‍എ യുടെ ആദരവ്

konnivartha.com : ആലപ്പുഴയില്‍ നടന്ന സംസ്ഥാന സംസ്ഥാന റോളർ സ്‌ക്കേറ്റിംഗ് വിജയികള്‍ക്ക് കോന്നി എംഎല്‍എ യുടെ ആദരവ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കായിക താരങ്ങളെ കോന്നി എംഎല്‍എ അഡ്വ.കെ.യു.ജനീഷ് കുമാര്‍ ആദരിച്ചു.   കോന്നി മണ്ഡലത്തിലെ കായിക പ്രതിഭകളെ പരിശീലിപ്പിക്കുന്ന യുവ പ്രോജക്ടിന്റെ ഭാഗമായി വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ് വില്ലേജില്‍ പരിശീലിക്കുന്ന 49 കായിക താരങ്ങളാണ് ദേശീയ മല്‍സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.   ലോക ചാമ്പ്യന്‍ അഭിജിത്ത് അമല്‍ രാജ് പരിശീലനം നല്കുന്ന കായികതാരങ്ങള്‍ പത്താം തീയതി മുതല്‍ ബാംഗ്ലൂരില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കും. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കായിക താരങ്ങളെ പങ്കെടുപ്പിക്കുന്നത് വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ് വില്ലേജാണ്.   അനുമോദനചടങ്ങില്‍ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍ ആര്‍.മോഹനന്‍ നായര്‍,വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സുഭാഷ് നടുവിലേതില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗീതാകുമാരി,അഡ്വ.മാത്തൂര്‍ സുരേഷ് പിറ്റിഎ എക്സിക്യുട്ടീവ്…

Read More

സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കാന്‍ 49 കായിക താരങ്ങളുമായി വാഴമുട്ടം നാഷണല്‍ സ്പോര്‍ട് വില്ലേജ്

  konnivartha.com : പത്തനംതിട്ട ജില്ലാ റോളര്‍സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം നേടി വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ് വില്ലേജ്.വാഴമുട്ടം നാഷണല്‍ സ്ക്കൂളിന്റെ ഭാഗമായ റോളര്‍ സ്ക്കേറ്റിംഗ് റിങ്കില്‍ നിന്നും ലോകചാമ്പ്യന്‍ അഭിജിത്ത് അമല്‍ രാജ് അടക്കം 49 കായിക താരങ്ങളാണ് സംസ്ഥാന തലത്തില്‍ മല്‍സരിക്കാന്‍ അര്‍ഹരായത്. ഫ്രീസ്ക്കേറ്റിംഗ്,സോളോ ഡാന്‍സ്,ഷോ ഗ്രൂപ്പ്,ക്വാര്‍ടെറ്റ് ,പെയര്‍ സ്ക്കേറ്റിംഗ്,പ്രിസിഷന്‍ എന്നീ ഇനങ്ങളില്‍ കേഡറ്റ് ,സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ വിഭാഗത്തിലാണ് സ്ക്കേറ്റിംഗ് താരങ്ങള്‍ സംസ്ഥാന മല്‍സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.നവംബര്‍ 12.13 തീയതികളില്‍ ആലപ്പുഴ വളവനാട് സ്ക്കേറ്റിംഗ് റിങ്കിലാണ് സംസ്ഥാന മല്‍സരം നടക്കുന്നത്.സംസ്ഥാന മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ബാംഗ്ലൂരില്‍ നടക്കുന്ന ദേശീയ റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കാന്‍ അവസരം ലഭിക്കും.കഴിഞ്ഞ വര്‍ഷം പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ദേശീയ മല്‍സരത്തില്‍ വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ് വില്ലേജില്‍ നിന്നും 36 കുട്ടികള്‍ പങ്കെടുത്തിരുന്നു.സംസ്ഥാന മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ കായിക താരങ്ങളെ പങ്കെടുപ്പിക്കുന്നതും നാഷണല്‍…

Read More