സോഷ്യൽ മീഡിയ ബ്ലോഗേഴ്സ് /സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടി

  konnivartha.com: ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ബ്ലോഗേഴ്സ് /സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ആവര്‍ത്തിച്ചു . ഇന്ത്യ പാകിസ്താന്‍ വിഷയം രൂക്ഷമായ സാഹചര്യത്തില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ അടിക്കടി മുന്നറിയിപ്പുകള്‍ നല്‍കുന്നത് . സോഷ്യൽ മീഡിയ ബ്ലോഗേഴ്സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചിലര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ രാജ്യത്തിന് എതിര് ആണ് .അത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു . ആ ചാനലുകളെ നിരോധിക്കുന്നത് അടക്കമുള്ള നിയമ നടപടികള്‍ ഉണ്ടാകും . സോഷ്യല്‍ മീഡിയ പൂര്‍ണ്ണമായും നിരീക്ഷണത്തില്‍ ആണ്.

Read More