konnivartha.com: ഗാന്ധിഭവൻ ദേവലോകത്തിൽ പുതുവത്സരാഘോഷവും സ്നേഹപ്രയാണം707 -മത് ദിന സംഗമവും നടന്നു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 707-ാം ദിനസംഗമത്തിന്റെയും പുതുവത്സര ദിനാഘോഷത്തിന്റെയും ഉദ്ഘാടനം കോന്നിവി എന്‍ എസ് കോളേജ് വൈസ് പ്രിൻസിപ്പൽരഞ്ജിത് വാസുദേവ് നിർവഹിച്ചു. കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു. കല്ലേലി സെന്റ്.തോമസ് സി എസ് ഐ ചർച്ച് വികാരി റവ. ഷാജികെ .ജോർജ്, പൂവൻപാറ ശാലോം മാർത്തോമാ ചർച്ച് വികാരിറവ .മാത്യു ജോർജ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തകൻ സലിൽ വയലാത്തല, പാസ്റ്റർ . സിജോ രാജൻ, മാധ്യമ പ്രവര്‍ത്തകരായ ശശി നാരായണൻ, ലേഖകൻസജി,കോന്നി മയൂര സ്കൂൾ ഓഫ് ഡാൻസിലെ സുനിത എന്നിവർ സംസാരിച്ചു.ഗാന്ധിഭവൻ ഡയറക്ടർ…
Read More