konnivartha.com : പത്തനംതിട്ട : ചിറ്റാർ സീതത്തോടുള്ള മാറമ്പുടത്തിൽ ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ, വ്യാജരേഖ ചമച്ച് പണയ ഉരുപ്പടികൾ മോഷ്ടിച്ച ജീവനക്കാരിൽ രണ്ടുപേരെചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. 2016 ഏപ്രിൽ മുതൽ 2021 ഒക്ടോബർ 5 വരെയുള്ള കാലയളവിലാണ് സംഭവം. സ്ഥാപനത്തിൽ മാനേജരായിരുന്ന സീതത്തോട് കൊച്ചുകോയിക്കൽ പുതുപ്പറമ്പിൽ മിഥുൻ ബാലന്റെ ഭാര്യ രമ്യരാജൻ (32), സീതത്തോട് കൊച്ചുകൊയിക്കൽ കല്ലോൺ വീട്ടിൽ പ്രകാശിന്റെ ഭാര്യ ഭൂവനമോൾ (34) എന്നിവരാണ് അറസ്റ്റ് നടപടികൾക്ക് വിധേയരായത്. റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ സ്ഥാപന ഉടമയായ കോട്ടയം വൈക്കം കോതനല്ലൂർ കരുമുള്ളൂർ മാറം പുത്തിൽ റോയ് മാത്യു സമർപ്പിച്ച ഹർജി ചിറ്റാർ പോലീസിന് അയച്ചുകിയിട്ടിയതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 23 ന് കേസ് എടുക്കുകയായിരുന്നു. പ്രതികൾ ചേർന്ന് ആകെ 45,42,386 രൂപയുടെ നഷ്ടം സംഭവിപ്പിച്ചു എന്നായിരുന്നു…
Read More