konnivartha.com : കോന്നി നിയോജക മണ്ഡലത്തിലെ മൂന്ന് കോളനികളുടെ സമഗ്ര വികസനത്തിനായി 3 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരമാണ് രണ്ടു പട്ടിക ജാതി കോളനികൾക്കും ഒരു പട്ടിക വർഗ്ഗ കോളനിയ്ക്കും ഓരോ കോടി രൂപ വീതം അനുവദിച്ചു ഭരണാനുമതി ലഭ്യമായത്. കലഞ്ഞൂർ പഞ്ചായത്തിലെ പാടം ഇരുട്ട്തറ ലക്ഷം വീട് കോളനി, സീതത്തോട് പഞ്ചായത്തിലെ ഇടുപ്പ് കല്ല് കൊച്ചാണ്ടി കോളനി, അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി കോട്ടാമ്പാറ പട്ടികവർഗ്ഗ കോളനി എന്നീ കോളനികൾക്കാണ് തുക അനുവദിച്ച് ഭരണനുമതി ലഭിച്ചത്. വികസനപരമായി പിന്നോക്കം നിൽക്കുന്ന കോളനികൾക്ക് മുൻഗണന നല്കിയാണ് സർക്കാർ പദ്ധതിയ്ക്ക് അനുമതി നല്കിയത്. കോന്നി നിയോജക മണ്ഡലത്തിലെ പശ്ചാത്തല വികസനം കുറവുള്ള കോളനികളെ തിരഞ്ഞെടുത്തു എം എൽ എ വകുപ്പ് മന്ത്രിയ്ക്കു കത്ത്…
Read More