konnivartha.com : പത്തനംതിട്ട : റിവേഴ്സ് ഓടിച്ചുവന്ന കാർ കണ്ട്, സ്ത്രീ ഉൾപ്പെടെയുള്ള കുടുംബം സഞ്ചരിച്ച കാർ ഹോൺ അടിച്ചതിൽ പ്രകോപിതരായി, തടഞ്ഞ് മർദ്ദിച്ചവർ പിടിയിൽ. കൂടൽ കലഞ്ഞൂർ കൊട്ടംതറ രാജീവ് ഭവനിൽ ജനാർദ്ദനന്റെ മകൻ രാജീവ് (43),ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ കുഞ്ഞുമോന്റെ മകൻ സബി (43), ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ സാബു പാപ്പച്ചൻ മകൻ അലൻ സാബു (23), എന്നിവരെയാണ് കൂടൽ പോലീസ് ഏറെനേരത്തെ ശ്രമത്തിനൊടുവിൽ കീഴടക്കിയത്. ഒന്നാം പ്രതി രാജീവ് നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയും, കാപ്പ നിയമവ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ നിയമനടപടി നേരിടുന്നയാളുമാണ്. ഇടത്തറ ഉദയ ജംഗ്ഷനിലാണ് സംഭവം. കൂടൽ മുറിഞ്ഞകൽ സാബ്സൺ കോട്ടജിൽ ജോർജ് വർഗീസിന്റെ ഭാര്യ മിനി ജോർജ്ജിനും കുടുംബത്തിനുമാണ് മർദ്ദനമേറ്റത്. മിനി ഓടിച്ച കാർ, പ്രതികളുടെ വാഹനം പിന്നോട്ട് എടുക്കുന്നതുകണ്ട് ഹോൺ മുഴക്കിയതിൽ പ്രകോപിതരായാണ്…
Read More