ജില്ലയിൽ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ചൈൽഡ് റിസോഴ്സ് സെന്റർ ആരംഭിച്ച് അരുവാപ്പുലം konnivartha.com/അരുവാപ്പുലം:ബാലസഹൃദ തദ്ദേശ സ്വയംഭരണം എന്ന ലക്ഷ്യത്തോടെ അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ ജില്ലയിൽ ആദ്യത്തെ ചൈൽഡ് റിസോഴ്സ് സെന്റർ ആരംഭിച്ചു. കുട്ടികളുടെ ക്ഷേമ,വികസന, സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പിലാക്കുകയാണ് ലക്ഷ്യം. കുട്ടികളെ സംബന്ധിക്കുന്ന പരാതികളിൽ നടപടിയെടുക്കൽ, ബാലസൗഹാർദ വിവര പഠനം, കൗൺസിലിങ്, കുട്ടികളെ സംബന്ധിക്കുന്ന വിവിധ പദ്ധതികളുടെ നടപ്പാക്കലും മോണിറ്ററിങ്ങും ബോധവത്കരണം തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. കുട്ടികളിൽ കലാകായിക അഭിരുചി വളർത്തുന്നതിനുള്ള പരിപാടികൾ, വ്യക്തിത്വ വികസനത്തിനുള്ള പരിശീലനങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നതിന് അഞ്ച് ലക്ഷം രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മണിയമ്മ രാമചന്ദ്രൻ നായർ അധ്യക്ഷയായ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി…
Read More