അവധിക്കാല ക്യാമ്പ് കരുതൽ 2025:ഉദ്ഘാടനം ചെയ്തു

  konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ക്യാമ്പ് കരുതൽ 2025, സ്നേഹപ്രയാണം 824 മത് ദിന സംഗമം എന്നിവയുടെ ഉദ്ഘാടനം നടന്നു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 824-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനവും, കോന്നി ഗാന്ധിഭവൻ ദേവലോകത്തിന്റെയും കോന്നി പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 2 ദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ക്യാമ്പ് കരുതൽ 2025ന്റെയും ഉദ്ഘാടനം, സർവ്വ ശ്രേഷ്ഠ ദിവ്യാഗ്ബാൽ പുരസ്‌കാരജേതാവ്  . ആദിത്യ സുരേഷ് നിർവഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എന്‍ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രൻ, കോന്നി പബ്ലിക് ലൈബ്രറി പ്രോഗ്രാം കോർഡിനേറ്റർ എസ്. കൃഷ്ണകുമാർ,…

Read More