konnivartha.com : ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. താനും ഒന്നാം പ്രതി മുഹമ്മദ് ഷാഫിയും മനുഷ്യ മാംസം പാകം ചെയ്ത് കഴിച്ചെന്നും ഭര്‍ത്താവ് ഭഗവല്‍ സിങ് രുചിച്ചു നോക്കിയിട്ട് മാസം തുപ്പിക്കളഞ്ഞെന്നും ലൈല അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായി അറിയുന്നു . ലൈലയെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു .ലൈലയെ വീടിനുള്ളില്‍ ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകം പുനരാവിഷ്‌കരിച്ചുകൊണ്ടുള്ള തെളിവെടുപ്പും വീടിന് ഉള്ളില്‍ നടന്നു .രണ്ടു ഡമ്മി ഇവിടെ എത്തിച്ചിരുന്നു . ലൈലയെ കൂടുതലായി ചോദ്യം ചെയ്തപ്പോള്‍ ആണ് മനുഷ്യമാംസം വേവിച്ച് കഴിച്ചെന്ന് ലൈല മൊഴി നല്‍കിയിട്ടുള്ളത് . ഷാഫിയെയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.ഭഗവല്‍ സിങ്ങിന്റെ വീട്ടിലും ഫ്രിഡ്ജിനുള്ളിലും രക്തക്കറ കണ്ടെത്തിയിരുന്നു .പോലീസും ഫൊറന്‍സിക് വിദഗ്ധരും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചു എന്നുകരുതുന്ന കത്തികളും സംഘം കണ്ടെത്തി.…
Read More