ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

  konnivartha.com; ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഡിറ്റോറിയം ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. വീണാ ജോര്‍ജ്ജ് എം.എല്‍.എ യുടെ 2022-23 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം നടത്തിയത്. ബ്ലോക്ക്പഞ്ചായത്ത് പരിപാടികളോടൊപ്പം പൊതുപരിപാടികള്‍ക്കും ഓഡിറ്റോറിയം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സജ്ജീകരിക്കുകയാണ് ലക്ഷ്യം. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി അധ്യക്ഷയായി. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആതിര ജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി ലാലു പുന്നയ്ക്കാട്, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ ജിജി ചെറിയാന്‍,…

Read More

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് മാതൃകാപരമായ ഇടപെടലെന്ന് മന്ത്രി വീണാ ജോര്‍ജ്

  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വിവാഹ പൂര്‍വ കൗണ്‍സിലിംഗ് പദ്ധതി ശോഭനമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാന്‍ വിധത്തില്‍ മാതൃകാപരവും അനിവാര്യവുമായ ഇടപെടലാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു  മന്ത്രി. വിവാഹം എന്നത് പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയുമുള്ള  ഒത്തുചേരലാണ്. അതു കൊണ്ടു തന്നെ എന്താണ് വിവാഹം എന്നതിനെ കുറിച്ച് ശാസ്ത്രീയമായ അറിവിലൂന്നിയുള്ള കാഴ്ചപ്പാട് പുതു തലമുറയ്ക്ക് ഉണ്ടാക്കിയെടുക്കാന്‍ കൗണ്‍സിലിംഗ് ഏറെ പ്രയോജനകരമാകും. രണ്ടു  സാഹചര്യങ്ങളില്‍ നിന്നു വന്നുചേരുന്നവരില്‍ പൊരുത്തകേടുകള്‍ സ്വാഭാവികമാണ്. പരസ്പരം കണ്ടറിഞ്ഞ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകുവാന്‍ വിവാഹ പൂര്‍വ കൗണ്‍സിലിംഗിലൂടെ സാധിക്കും. ഉത്തരവാദിത്തോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയും ഓരോ കുടുംബത്തേയും മാറ്റിയാലേ അവര്‍ക്കു പിറക്കുന്ന നല്ല ഭാവി തലമുറയെ നമുക്ക് വാര്‍ത്തെടുക്കാനാവു.…

Read More

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് : വയോജന ദിനാഘോഷം നടത്തി

konnivartha.com : അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വയോജന കൂട്ടായ്മയും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.വി അന്നമ്മ അധ്യക്ഷത വഹിച്ചു.   ഓടക്കുഴല്‍ വിദ്വാന്‍ എസ്.രാജീവ്, ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന്‍ നായര്‍ നാരങ്ങാനം, പൊതുപ്രവര്‍ത്തകനായ സാമുവല്‍ പ്രക്കാനം, സാറാമ്മാ ജോണ്‍ മേലുകര, പി.വി ശാന്തമ്മ എന്നിവരെ ആദരിച്ചു. വയോജനാരോഗ്യം എന്ന വിഷയത്തില്‍ ഇലന്തൂര്‍ സി.എച്ച്.സി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയശ്രീയും ജീവിതം എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തക രമ്യ കെ.തോപ്പിലും ക്ലാസിന് നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് മല്ലപ്പുഴശ്ശേരി ഡിവിഷനംഗം ജിജി ചെറിയാന്‍ മാത്യു, ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ.…

Read More