എസ്.പി.സി യുടെ സേവനം മഹത്തരം: ജില്ലാ പോലീസ് മേധാവി

സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് (എസ്.പി.സി) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരവും ഉദാത്തവുമാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അഭിപ്രായപ്പെട്ടു. എസ്.പി.സി പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ‘പുത്തനുടുപ്പും പുസ്തകവും’ എന്ന പേരില്‍ നടത്തിയ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എസ്.പി.സി ജില്ലാതല ഉപദേശകസമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പോലീസ് മേധാവി. ജില്ലയില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന എസ്.പി.സി പദ്ധതിയിലൂടെ നിരവധി സേവനങ്ങളും സഹായങ്ങളുമാണ് അര്‍ഹരായ കുട്ടികള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന് നല്‍കിവരുന്നത്. കോവിഡ് കാലത്തും അതിന്റെ സേവനമുഖങ്ങള്‍ സമൂഹം കണ്ടനുഭവിച്ചതാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ജില്ലയിലെ 35 സ്‌കൂളുകളിലെ കേഡറ്റുകള്‍ ശേഖരിച്ച വസ്ത്രങ്ങള്‍, പഠനോപകരണങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ വിതരണവും ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നതവിജയം നേടിയ എസ്.പി.സി കേഡറ്റുകള്‍ക്കുള്ള അനുമോദനവുമാണ് സംഘടിപ്പിച്ചത്. പരിപാടിയില്‍ മുന്‍ കേഡറ്റുകളുടെ കൂട്ടായ്മയായ എസ്.പി.സി…

Read More