കക്കി ഡാം: ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

  ശക്തമായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതും വരുന്ന ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങള്‍ കണക്കിലെടുത്തുകൊണ്ടും കക്കി സംഭരണിയുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഗേറ്റ് മൂന്ന് ഷട്ടര്‍ 30 സെന്റിമീറ്ററില്‍ നിന്നും 60 സെന്റിമീറ്ററായും ഗേറ്റ് രണ്ട് ഷട്ടര്‍ 60 സെന്റിമീറ്ററായുമാണ് ഉയര്‍ത്തിയത്. ഗേറ്റ് ഒന്ന്, നാല് ഷട്ടറുകള്‍ അടച്ചിരിക്കുകയാണ്. പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.  

Read More