കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മഹോത്സവത്തിന്‍റെ ഭാഗമായി ഏഴാം ഉത്സവം സംസ്ഥാന ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ, ചലച്ചിത്ര പിന്നണി ഗായകൻ ബിജു മാങ്കോട് എന്നിവര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കാവ് സെക്രട്ടറി സലിം കുമാര്‍ കല്ലേലി സ്വാഗതം പറഞ്ഞു .കാവ് അധ്യക്ഷന്‍ അഡ്വ സി വി ശാന്തകുമാര്‍ അധ്യക്ഷത വഹിച്ചു . ഉത്സവത്തിന്റെ ഭാഗമായി 999 മല പൂജ ,മൂര്‍ത്തി പൂജ ,പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ എന്നിവയും നടന്നു .
Read More