കാടിറങ്ങിയ വന്യ മൃഗങ്ങളും  കേരള വനം വകുപ്പും

  വനം പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് വന്യജീവികളെ കാടിറങ്ങാതെ പരിപാലിക്കേണ്ട ചുമതലയുള്ള ഏക വകുപ്പ് ആണ് വനം വന്യ ജീവി വകുപ്പ് . ഏറെ നാളായി വനം കാക്കുന്നവര്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റാതെ ഫയലുകളില്‍ അടയിരിക്കുന്നു . വന്യ മൃഗങ്ങളും മനുഷ്യരും തമ്മില്‍ ഉള്ള സംഘര്‍ഷം ലഘൂകരിക്കേണ്ട മാര്‍ഗം ഒന്ന് പോലും ഫലവത്തായി നടപ്പിലാക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല .വനം മന്ത്രിയും താഴെക്ക് ഉള്ള സംവിധാനങ്ങളും പൂര്‍ണ്ണ പരാജയം ആണ് എന്ന് വന മേഖലയുമായി ബന്ധം ഉറപ്പിച്ചു വാസം ഉള്ള ആളുകള്‍ കൃത്യമായി പറയുന്നു . വന്യ ജീവികള്‍ക്ക് വനത്തില്‍ വിഹരിച്ചു അവയ്ക്ക് യഥേഷ്ടം കഴിക്കാന്‍ ഉള്ള വിഭവം ഇല്ല . ഏറ്റവും വലിയ മൃഗമായ ആനകള്‍ക്ക് പുല്ലിനത്തില്‍പ്പെട്ട ഭക്ഷണത്തോട് ആണ് താല്പര്യം . ഈറ്റയും മുളയും സ്വാഭാവികമായി ഇപ്പോള്‍ വളരുന്നില്ല .അങ്ങനെ ഉള്ള സാഹചര്യത്തില്‍ ഈറയും മുളയും…

Read More