ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പിടുന്നതിനും സാധുവാക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ഇന്ത്യന്‍ ഗവണ്മെന്റും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗവണ്മെന്റും തമ്മില്‍ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പിടുന്നതിനും സാധൂകരിക്കുന്നതിനും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. നിക്ഷേപകരുടെ, പ്രത്യേകിച്ച് വന്‍കിട നിക്ഷേപകരുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന ഉടമ്പടി, വിദേശ നിക്ഷേപങ്ങളിലും നേരിട്ടുള്ള വിദേശ നിക്ഷേപ അവസരങ്ങളിലും (ഒ.ഡി.ഐ) വര്‍ദ്ധനവിന് കാരണമാകുകയും, ഇതിന് തൊഴില്‍ സൃഷ്ടിക്കുന്നതില്‍ നല്ല സ്വാധീനം ചെലുത്താനാകുകയും ചെയ്യും. ഈ അംഗീകാരം ഇന്ത്യയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നും ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിലൂടെയും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. രാസവളത്തിന് (യൂറിയ) 2009 മെയ് മുതല്‍ 2015 നവംബര്‍ വരെയുള്ള…
Read More