കോന്നി അരുവാപ്പുലത്തെ കാട്ടാന ശല്യം:കര്‍ഷകരുടെ യോഗം ചേര്‍ന്നു

  konnivartha.com: ജനവാസ മേഖലയില്‍ കാട്ടാനയുടെ ശല്യം പരിഹരിക്കുന്നതിന് വേണ്ടി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്തിലെ കല്ലേലി, കൊക്കാത്തോട്, കല്ലേലിതോട്ടം വാര്‍ഡുകളില്‍ കാട്ടാന ഇറങ്ങുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്നത് സ്ഥിരമാണ്. മറ്റു മേഖലകളില്‍ ഹാങ്ങിങ് ഫെന്‍സിങ് നിര്‍മ്മിക്കണമെന്നും എസ്റ്റേറ്റ് മേഖലയില്‍ ട്രഞ്ച് നിര്‍മ്മിക്കണമെന്നും കര്‍ഷകരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ആവശ്യപ്പെട്ടു. കോന്നി റേഞ്ച് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയുഷ്‌കുമാര്‍ കോറി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി സിന്ധു , മിനി ഇടിക്കുള, ജോജു വര്‍ഗീസ്, സി എന്‍ ബിന്ദു, ഉദ്യോഗസ്ഥര്‍, ഹാരിസണ്‍ പ്ലാന്റേഷന്‍ ലിമിറ്റഡ് എസ്റ്റേറ്റ് പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

Read More