കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ അരുവാപ്പുലം അഞ്ചാം വാര്‍ഡിലെ വനത്തില്‍ ഉള്ള ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനി വാസികള്‍ക്ക് ഇക്കുറി വ്യക്തമായ രാഷ്ട്രീയ ചായ്‌വ് ഉണ്ട് . മുന്‍ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയമോ പോസ്റ്റര്‍ പ്രചാരണമോ ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിക്കലോ കൂടിയാലോചന ചര്‍ച്ചകളോ ഇവര്‍ക്ക് ഇല്ലായിരുന്നു . ആവണിപ്പാറകോളനിനിവാസികൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇനി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട.രണ്ടുമാസം മുൻപ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോളനിയിലെ വോട്ടർമാർ 50 കിലോമീറ്റർ സഞ്ചരിച്ച് കല്ലേലിയിലാണ് വോട്ട് ചെയ്യാൻ എത്തിയത്.പോളിങ് ബൂത്ത് ഇല്ലാത്തത് കോളനി വാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു . കോന്നിമണ്ഡലത്തിലെ 212-ാമത്തെ പോളിങ് ബൂത്ത് ആവണിപ്പാറ കോളനിയിലാണ്. അങ്കണവാടി കെട്ടിടമാണ് പോളിങ് സ്റ്റേഷനായി ഉപയോഗിക്കുന്നത്.കോന്നിയില്‍ നിന്നും 26 കിലോമീറ്റര്‍ വനത്തിലൂടെ യാത്ര ചെയ്താല്‍ അച്ചന്‍ കോവില്‍ റോഡില്‍ അച്ചന്‍ കോവില്‍ നദിയുടെ മറുകര ഉള്ള ആവണിപ്പാറയില്‍…
Read More