കോന്നി പാറമട ദുരന്തം: മൃതദേഹം നാട്ടിലേക്ക് അയച്ചു

  konnivartha.com: കോന്നി പാറമട ദുരന്തത്തില്‍ മരിച്ച തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. നെടുമ്പാശ്ശേരിയില്‍ നിന്ന് ഇന്‍ഡിഗോയുടെ 6ഇ702 വിമാനത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് കോന്നി പയ്യനാമണ്‍ ചെങ്കളം ക്വാറിയിലാണ് പാറ ഇടിഞ്ഞ് വീണ് ഒഡീഷ സ്വദേശി അജയ് റായ്, ബീഹാര്‍ സ്വദേശി മഹാദേവ് പ്രദാന്‍ എന്നിവര്‍ മരിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ന്ന് മൃതദേഹങ്ങള്‍ കോട്ടയത്ത് എംബാം ചെയ്തു. ഭുവനേശ്വറിനുള്ള വിമാനത്തിലാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് നാട്ടിലേക്ക് അയച്ചത്.

Read More