konnivartha.com; സ്ത്രീ സംവരണ വാര്‍ഡുകള്‍ 5- അതുമ്പുംകുളം, 6- മെഡിക്കല്‍ കോളജ്, 7- അരുവാപ്പുലം, 8- വകയാര്‍, 11- വി-കോട്ടയം, 12- കൈപ്പട്ടൂര്‍ പട്ടികജാതി സ്ത്രീ സംവരണം 9- കോന്നി ടൗണ്‍ പട്ടികജാതി സംവരണം 1- മൈലപ്ര
Read Moreടാഗ്: കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ത്രീ
കോന്നി ബ്ലോക്ക് പഞ്ചായത്ത്:വൈസ് പ്രസിഡൻ്റ് രാജിവെച്ചു
കോന്നി ബ്ലോക്ക് പഞ്ചായത്ത് അവിശ്വാസ ചർച്ചയ്ക്ക് മുമ്പായി വൈസ് പ്രസിഡൻ്റ് രാജിവെച്ചു. konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെതിരെ യുഡിഎഫ് അംഗങ്ങൾ അവിശ്വാസപ്രമേയം സമർപ്പിച്ചത് ചർച്ചയ്ക്ക് എടുക്കുന്നതിന് മുമ്പായി വൈസ് പ്രസിഡൻ്റ് നീതു ചാർലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജി സമർപ്പിച്ചു. ഉപതിരഞ്ഞെടുപ്പിലൂടെ 13 അംഗ ഭരണസമിതിയിൽ കക്ഷിനില യുഡിഎഫ് 07, എൽഡിഎഫ് 06 എന്ന നിലയിലായിരുന്നു. തുടർന്നാണ് സിപിഐ അംഗമായ വൈസ് പ്രസിഡൻ്റിനെതിരെ യു ഡി എഫിലെ 7 അംഗങ്ങൾ ചേർന്ന് വൈസ് പ്രസിഡൻ്റിനെതിരെ അവിശ്വാസം നൽകുകയായിരുന്നു.
Read Moreകോന്നി ബ്ലോക്ക് പഞ്ചായത്ത് ; വൈസ് പ്രസിഡൻ്റിനെതിരെ അവിശ്വാസം 30 ന്
konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നീതു ചാർളിയ്ക്കെതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി ഉൾപ്പെടെ ഏഴ് അംഗങ്ങൾ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ സമർപ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസിൻ പ്രകാരം ബ്ലോക്ക് പഞ്ചായത്തിൽ ഈ മാസം 30 ന് രാവിലെ 11 മണിയ്ക്ക് അവിശ്വാസം ചർച്ചയ്ക്ക് എടുക്കും. കോന്നി ബ്ലോക്ക് പഞ്ചായത്തിൽ 13 അംഗങ്ങളാണ് ആകെ ഉള്ളത്. ഭരണസമിതിയുടെ തുടക്കകാലമായ 2021 ജനുവരിയിൽ യുഡിഎഫ് 07 എൽഡിഎഫ് 06 എന്ന നിലയിലായിരുന്നു. യുഡിഎഫ് അംഗമായ മുൻ തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തണ്ണിത്തോട് ഡിവിഷൻ അംഗം എം.വി അമ്പിളി പ്രസിഡൻ്റ് വകയാർ ഡിവിഷൻ അംഗം ആർ. ദേവകുമാർ വൈസ് പ്രസിഡൻ്റ് എന്ന ഭരണസമിതിയാണ് ഭരണത്തിന് നേതൃത്വം നൽകിയത്. സ്റ്റാൻ്റിങ് കമ്മിറ്റികളായ വികസനം, ആരോഗ്യ വിദ്യാഭ്യാസം എന്നിവ യുഡിഎഫിനും ക്ഷേമകാര്യം…
Read Moreകോന്നി ബ്ലോക്ക് പഞ്ചായത്ത് വാഹന ലേലം: 2013 മോഡല്‍ വേരിറ്റോ കാര്‍
konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ 2013 മോഡല്‍ വേരിറ്റോ കാര്‍ ജൂണ്‍ 25 ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. താത്പര്യമുളളവര്‍ 4000 രൂപ നിരതദ്രവ്യം അരമണിക്കൂര്‍ മുമ്പ് കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 0468 2333161.
Read Moreകോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു ഡി എഫ് തിരിച്ചു പിടിച്ചു: എം.വി അമ്പിളിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു
konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു .കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം UDF തിരിച്ചു പിടിച്ചു . കോന്നി ഡി.എഫ്.ഒ. ആയുഷ്‌കുമാർ കോറിയായിരുന്നു റിട്ടേണിങ് ഓഫീസർ. 13 അംഗ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ കൂറുമാറി പ്രസിഡന്റായ ജിജി സജിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ 6 വർഷത്തേക്ക് അയോഗ്യയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ വന്ന ഒഴിവ് നികത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തേ തുടർന്ന് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഇരു കക്ഷികൾക്കും 6 അംഗങ്ങളുടെ വോട്ടുകൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വരണാധികാരിയായ കോന്നി ഡി എഫ് ഒ മത്സരിച്ച എം.വി അമ്പിളി, തുളസീമണിയമ്മ എന്നിവരുടെ പേരുകൾ കുറിയിടുകയായിരുന്നു. നറുക്കെടുപ്പിൽ ആദ്യം ലഭിച്ച പേരായ എം.വി അമ്പിളിയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. ഈ ഭരണ സമിതിയുടെ ആദ്യ 7 മാസം…
Read Moreകോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചാണക വെള്ളം തളിച്ചു
konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി സജിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയായി പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫ് ബ്ലോക്ക് അംഗങ്ങളും,പ്രവർത്തകരും ചേർന്ന് ബ്ലോക്ക് ഓഫീസിൽ ആഹ്ളാദ പ്രകടനം നടത്തി . തുടര്‍ന്ന് ബ്ലോക്ക് ഓഫീസ് മുന്‍ ഭാഗം പാഞ്ചി ഇലയില്‍ ചാണക വെള്ളം തളിച്ച് ശുദ്ധീകരിക്കുകയും ചെയ്തു. കൂറുമാറ്റ നിരോധനനിയമപ്രകാരമാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ തിരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യയാക്കിയത് . കോൺഗ്രസ് അംഗമായി ജയിച്ച ജിജി സജി എൽ.ഡി.എഫിലേക്ക് കൂറുമാറിയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്.തുടർന്ന് ഇവരെ അയോഗ്യ ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ തിരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ വിപ്പ്, ജിജി ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കമ്മിഷന്റെ നടപടി.ജിജിയ്ക്ക് അയോഗ്യതയായയതോടെ ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് അംഗങ്ങൾ വീതമായി.2020 ഡിസംബറിൽ…
Read Moreകോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി
konnivartha.com: പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. ഇളകൊള്ളൂർ ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ജിജി, എൽഡിഎഫ് പാളയത്തിലേക്ക് മാറിയിരുന്നു. പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. ഇതിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. ഇതോടെ ബ്ലോക്ക് പഞ്ചായത്തിൽ കക്ഷി നില ഇരുവശത്തും ആറായി. എൽഡിഎഫിനും യുഡിഎഫിനും തുല്യസീറ്റായ സാഹചര്യത്തിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ നറുക്കിട്ട് കണ്ടെത്തേണ്ട സാഹചര്യമായി.
Read Moreകോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി അന്വേഷിക്കണം : ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്
konnivartha.com : കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതികൾ അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, പ്രതിപക്ഷത്തെ അംഗീകരിക്കാതെ തീരുമാനങ്ങൾ കൈകൊള്ളുന്ന പ്രസിഡൻ്റിൻ്റെ നിലപാടുകൾ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടും ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് എസ്സ്.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗം ഡി സി സി വൈസ്പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു .തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് ആർ.ദേവകുമാർ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ .വി .നായർ, റോജി ഏബ്രഹാം, അഡ്വ.സി.വി.ശാന്തകുമാർ, ദീനാമ്മ റോയി, ജോസ് പനച്ചക്കൽ, ഐവാൻ വകയാർ, ജോയൽ മാത്യു, അലൻ ജിയോമൈക്കിൾ, എൽസി ഈശോ, ശ്രീകല.എസ്സ്.നായർ, കെ.ആർ.പ്രമോദ്, എം.കെ.മനോജ്, നിഖിൽ ചെറിയാൻ, മോൻസി ഡാനിയൽ, ജോസഫ്.പി .വി.വിമൽ വള്ളിക്കോട്, സുബാഷ് നടുവിലേതിൽ എന്നിവർ പ്രസംഗിച്ചു
Read Moreകോന്നി ബ്ലോക്ക് പഞ്ചായത്ത് സൗജന്യ കലാപരിശീലന പരിപാടി ആരംഭിച്ചു
konnivartha.com : കേരള സർക്കാർ സാംസ്കാരിക വകുപ്പ് കോന്നി ബ്ലോക്ക് പഞ്ചായത്ത് സൗജന്യ കലാപരിശീലന പരിപാടി ആരംഭിച്ചു.സിനിമ താരം ശ്രീരമ്യ ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അധ്യക്ഷതവഹിച്ചു. വജ്രജൂബിലി ഫെലോഷിപ് ജില്ലാ കോർഡിനേറ്റർ കെ യു ഉല്ലാസ് പദ്ധതി വിശദീകരണം നടത്തി. കേരള നടനം, ഓട്ടൻ തുള്ളല്‍ , ശീതങ്കർ, പറയൻ,പാക്കനാർ തുള്ളൽ എന്നീ ഇനങ്ങളിൽ ആണ് ഇന്ന് പരിശീലനം ആരംഭിച്ചത്. report:anu elakolloor
Read Moreകോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ്സ് അംഗങ്ങളുടെ പ്രതിക്ഷേധം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ്സ് അംഗങ്ങളുടെ പ്രതിക്ഷേധം നടന്നു . ജനാധിപത്യം പണാധിപത്യത്തിന് അടിയറവ് പറഞ്ഞ്, തെരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിച്ച് കൂറുമാറിയ കോന്നി ബ്ലോക്ക് പ്രസിഡന്റ് സത്യപ്രതിഞ്ജാലംഘനം നടത്തിയിരിക്കുന്നുവെന്നും കൂറുമാറ്റത്തിലൂടെ ഭരണ സ്തംഭനം കൊണ്ടുവന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ വകയിരുത്തി ചിട്ടയായി നടന്ന പ്രവർത്തനങ്ങൾ അവതാളത്തിലാക്കുകയും കോവിഡ് ബാധിതരായ ഇതര സംസ്ഥാന തൊഴിലാളികൾക്കായി ആരംഭിച്ച കോന്നിയിലെ ഗൃഹവാസ പരിചരണ കേന്ദ്രം കൂടിയാലോചനയില്ലാതെ നിർത്തലാക്കിയതിലും വാർഷിക പദ്ധതി നടത്തിപ്പിൽ വീഴ്ച വരുത്തുന്നതിലും പ്രതിക്ഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി ബഹിഷ്ക്കരിച്ച് കോൺഗ്രസ്സ് അംഗങ്ങൾ കമ്മറ്റി ഹാളിന് പുറത്ത് പ്രതിക്ഷേധ സമരം നടത്തി. വിശ്വാസ വഞ്ചന കാട്ടി കൂറുമാറിയ പ്രസിഡന്റിൽ വിശ്വാസം ഇല്ലാത്തതിനാൽ നിയമ പോരാട്ടത്തിലൂടെ അയോഗ്യ ആക്കും വരെ പ്രതിക്ഷേധം കടുപ്പിക്കുമെന്ന് ജനപ്രതിനിധികൾ വ്യക്തമാക്കി. അംഗങ്ങളായ…
Read More