കോന്നി വകയാറിൽ പുലി വീട്ടമ്മയെ ആക്രമിക്കാൻ ചെന്നു

    Konnivartha. Com :കോന്നി വകയാർ മന്ത്രപാറയ്ക്ക് സമീപം അരുവാപ്പുലം പഞ്ചായത്ത് വാർഡ് 10 ൽ മൈലാടുംപാറ  മുരുപ്പേല്‍വീട്ടില്‍  കമലാ ഭായിയ്ക്ക് നേരെ  പുലി ആക്രമിക്കാന്‍ ചെന്നു . പാലുമായി വകയാർ മിൽമ സൊസൈറ്റിയിലേക്ക് മന്ത്ര പാറ വഴി പോകുമ്പോൾ പുലിയുടെ മുന്നിൽപെടുകയായിരുന്നു.ദൂരെ നിന്നും ഒരു ജീവി മൂക്ക് നിലത്തിട്ടു ഉരയ്ക്കുന്നത് കണ്ടു .മാറി നിന്ന് നോക്കിയപ്പോള്‍ പന്നിയുമല്ല കുറുക്കനും അല്ല . മഞ്ഞ കലര്‍ന്ന നിറമാണ് . ജീവി കമലാഭായിക്ക് നേരെ തിരിഞ്ഞതോടെ  നിലവിളിച്ചു കൊണ്ട്  ഓടി രക്ഷപെട്ടു.   അത് പുലിയായിരുന്നു എന്ന് കമലാഭായി തറപ്പിച്ചു പറയുന്നു . കഴിഞ്ഞ ദിവസം ഈ ഭാഗത്ത്‌ പുലിയെ ചിലര്‍ കണ്ടിരുന്നു . ഇന്നലെ വനം വകുപ്പ് ട്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി എങ്കിലും പുലിയെ കണ്ടെത്തിയില്ല.കലഞ്ഞൂർ, മുറിഞ്ഞകൽ ഭാഗത്ത്‌ കണ്ട പുലിയാണ് വകയാർ എസ്റ്റേറ്റ് ഭാഗത്ത്‌ എത്തിയത്…

Read More