കോവിഡ് : മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയുടെ സ്ഥിതി നിലവില്‍ ഭേദകരം

കോന്നി വാര്‍ത്ത ഡോട്ട് കോം : മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയിലെ കോവിഡ് സാഹചര്യം നിലവില്‍ ഭേദകരമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ ടെസ്റ്റ് ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടായേക്കാം. കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ വരും ദിവസങ്ങളില്‍ ജില്ലയില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ ചേരാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇപ്രകാരം ഈ മാസം 12, 13 തീയതികളില്‍ തിരുവല്ല, റാന്നി, കോന്നി മണ്ഡലങ്ങളില്‍ യോഗങ്ങള്‍ ചേരും. രോഗ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് തലത്തില്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. ജില്ലയില്‍ അതിഥി തൊഴിലാളികളില്‍ കൂടുതലായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക സിഎഫ്എല്‍ടിസി…

Read More