konnivartha.com : തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനത്തോടനുബന്ധിച്ച് വാരാചരണവും വനാവകാശ കൈവശ രേഖ വിതരണവും ഓഗസ്റ്റ് 12ന് വൈകുന്നേരം അഞ്ചിന് ചിറ്റാര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന, ദേവസ്വം, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും 190 കുടുംബങ്ങള്‍ക്കാണ് വനാവകാശരേഖ കൈമാറുന്നതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 45.64 ഹെക്ടര്‍ ഭൂമിയാണ് 190 കുടുംബങ്ങള്‍ക്കായി നല്‍കുന്നത്. ആകെ 587 കുടുംബങ്ങള്‍ക്കാണ് വനാവകാശ രേഖ നല്‍കാനുള്ളത്. ഇപ്പോള്‍ നല്കുന്ന 190 കുടുംബങ്ങള്‍ കഴിഞ്ഞുള്ള 397 കുടുംബങ്ങള്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ വനാവകാശ രേഖ വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 397 കുടുംബങ്ങളില്‍ മലമ്പണ്ടാര വിഭാഗവും ഉള്‍പ്പെടുന്നുണ്ട്. 22 വനവകാശ കമ്മറ്റികള്‍ വഴി ഗ്രാമസഭയിലൂടെയും തിരുവല്ല, അടൂര്‍ സബ് ഡിവിഷണല്‍ ഓഫീസര്‍മാരും പിന്നീട്…
Read More