തെരഞ്ഞെടുപ്പ് പ്രചാരണം : ദേശീയ നേതാക്കള്‍ കോന്നിയിലേക്ക് എത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം : തെരഞ്ഞെടുപ്പ് പ്രചാരണം കൊഴിപ്പിക്കാന്‍ മുന്നണികളുടെ ദേശീയ നേതാക്കള്‍ കോന്നിയിലും എത്തിച്ചേരും . ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ മല്‍സരിക്കുന്ന കോന്നിയില്‍ ഏപ്രില്‍ ആദ്യ ദിനങ്ങളില്‍ പ്രധാന മന്ത്രി നരേന്ദ്രമോഡിയും ദേശീയ നേതാക്കളും കോന്നിയില്‍ എത്തിച്ചേരും എന്നാണ് എന്‍ ഡി എ പ്രതീക്ഷ . ജില്ലയിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് കോന്നിയില്‍ രാഹുല്‍ ഗാന്ധി എത്തിച്ചേരും . ശനി രാവിലെ 11 മണിയ്ക്ക് രാഹുല്‍ ഗാന്ധി കോന്നിയില്‍ സംസാരിക്കും . എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാറിന്‍റെ പ്രചാരണത്തിന് വേണ്ടി വരും ദിവസങ്ങളില്‍ സംസ്ഥാന ദേശീയ നേതാക്കള്‍ രംഗത്ത് ഇറങ്ങും . ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ ഡി എഫ് പ്രചരണത്തിന് കോന്നിയില്‍ എത്തിയിരുന്നു . കോന്നിയില്‍…

Read More

തെരഞ്ഞെടുപ്പ് പ്രചാരണം: കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കില്‍ നിയമ നടപടി

തെരഞ്ഞെടുപ്പ് പ്രചാരണം:കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും: ജില്ലാ കളക്ടര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അഭ്യര്‍ഥിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പത്തനംതിട്ട കളക്ടറേറ്റില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ച് യോഗം നടത്തണം. പൊതുയോഗങ്ങള്‍ നടത്താന്‍ ഓരോ നിയമസഭാ മണ്ഡലത്തിലും പ്രത്യേകം സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ നിര്‍ദേശിച്ച ഈ സ്ഥലങ്ങളില്‍ നിശ്ചയിച്ച പ്രകാരമുള്ള ആളുകളുടെ എണ്ണം നിജപ്പെടുത്തി വേണം യോഗങ്ങള്‍ നടത്താന്‍. നിയോജക മണ്ഡലങ്ങളില്‍ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളും അവിടെ പങ്കെടുക്കാന്‍…

Read More