നയിചേതന കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ദീപശിഖാ പ്രയാണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ദീപശിഖ നഗരസഭ വൈസ് ചെയര്‍പേഴ്സണും സി.ഡി.എസ് ചെയര്‍പേഴ്സണും ചേര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറില്‍ നിന്നും ഏറ്റുവാങ്ങി. അടൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ദീപശിഖാ പ്രയാണം പന്തളം നഗരസഭയില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബെന്നി മാത്യുവും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രാജലക്ഷ്മിയും ചേര്‍ന്ന് ഏറ്റുവാങ്ങി. കുളനടയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രനും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അയിനി സന്തോഷും കുറ്റൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സഞ്ചുവും ഇരവിപേരൂരില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സജിനിയും ആറന്മുളയില്…
Read More