konnivartha.com: അടുത്ത ഫോറസ്റ്റ് അഡ്വൈസറി കമ്മറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തി തീരുമാനമാക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഉറപ്പു നല്കി: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. വിഷയത്തിൽ എം.എൽ.എ ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി. ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് ഇതോടെ പരിഹാരമാകും. konnivartha.com/Delhi: കോന്നി നിയോജക മണ്ഡലത്തിലെ കൈവശകർഷകർക്ക് പട്ടയം നല്കുന്നതിന് അടുത്ത വനം അഡ്വൈസറി കമ്മറ്റിയിൽ അനുമതി നല്കുമെന്ന് കേന്ദ്ര വനം,പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ഉറപ്പു നല്കിയതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഡൽഹിയിൽ കേന്ദ്ര മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയത്തിയതെന്നും എം.എൽ.എ പറഞ്ഞു. ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്.എം.പി.മാരായ ജോൺ ബ്രിട്ടാസ്, എ.എ.റഹീം, ഡോ.വി.ശിവദാസൻ എന്നിവരോടൊപ്പമാണ് എം.എൽ.എ കേന്ദ്ര മന്ത്രിയെ സന്ദർശിച്ച്…
Read More