സ്റ്റാഫ് നഴ്സ് അഭിമുഖം ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍. 066/23) തസ്തികയുടെ 17/05/2024ലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവരില്‍ 51 പേര്‍ക്ക് സെപ്റ്റംബര്‍ 26, 27 തീയതികളില്‍ രാവിലെ 9.30 മുതല്‍ 12 വരെ ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ :0468 2222665. ടെന്‍ഡര്‍ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എക്സറേഫിലിം വിതരണം ചെയ്യുന്നതിന് അംഗീകൃത നിര്‍മ്മാതാക്കള്‍/വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 0468 2243469. ഐഎച്ച്ആര്‍ഡി സെമസ്റ്റര്‍ പരീക്ഷ ഐ.എച്ച്.ആര്‍.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്നും രണ്ടും സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ്…
Read More