konnivartha.com : അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ തിരഞ്ഞെടുപ്പ് സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കരട് വോട്ടര്‍പട്ടിക ഒക്ടോബര്‍ 17ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 26 നുള്ളില്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം. തുടര്‍ന്ന് ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇലക്ഷന്‍ കമ്മിഷന്‍ കൃത്യമായ രീതിയില്‍ അവലോകനം ചെയ്യും. പ്രവര്‍ത്തനങ്ങളിലെ കൃത്യത ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് ഇത്തവണ ഒഴിവാക്കണമെന്ന് ഇലക്ഷന്‍ കമ്മിഷന്റെ നിര്‍ദ്ദേശമുണ്ട്. എബിസിഡി ക്യാമ്പയിന്റെ ഭാഗമായി പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വോട്ടര്‍ ഐഡി കാര്‍ഡ് കൊടുക്കുന്ന പ്രവര്‍ത്തികള്‍ 95 ശതമാനം പൂര്‍ത്തീകരിച്ചുവെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ…
Read More