പ്രാദേശിക അവധി പരുമലപ്പളളി പെരുനാള്‍ നടക്കുന്നതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം ( നവംബര്‍ 2) തിരുവല്ല താലൂക്കിനു പത്തനംതിട്ട ജില്ലാ കളക്ടര്‍ എ ഷിബു പ്രാദേശിക അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അപേക്ഷ ക്ഷണിച്ചു പട്ടികവര്‍ഗവികസനവകുപ്പിനു കീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ 20 നും 35 നും ഇടയില്‍ പ്രായമുളളതും പി എസ് സി ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടുളളതുമായ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് വിവിധ പി എസ് സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് പരിശീലനം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് എസ്എസ്എല്‍സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നവംബര്‍ ആറിന് വൈകിട്ട് അഞ്ചിന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703.…
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍
പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ അറിയിപ്പുകള്‍ ( 10/10/2023)
സ്‌കൂള്‍ കുട്ടികള്‍ക്കായി മില്ലറ്റ് റെസിപ്പി മത്സരവും പോസ്റ്റര്‍ പ്രദര്‍ശനവും പത്തനംതിട്ട ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകഭക്ഷ്യദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ മത്സരവും മില്ലറ്റ് പാചക റെസിപ്പി മത്സരവും സംഘടിപ്പിക്കുന്നു. ലോക ജൂനിയര്‍ ഭക്ഷ്യദിനമായി എഫ്.എ.ഓ .ആഹ്വാനം ചെയ്തിട്ടുള്ള ഒക്ടോബര്‍ 19നാണ് തെള്ളിയൂര്‍ കൃഷി വിജ്ഞാനകേന്ദ്ര ത്തില്‍ വെച്ച് പരിപാടികള്‍ നടത്തപ്പെടുന്നത്. അന്താരാഷ്ട്ര ചെറുധാന്യവര്‍ഷം 2023 മായി ബന്ധപ്പെടുത്തി ‘ചെറുതല്ല ചെറു ധാന്യങ്ങള്‍’ എന്നതാണ് പാചക മത്സരത്തിന്റെ വിഷയം. മത്സരത്തിന് തയ്യാറാക്കുന്ന ഭക്ഷ്യ വിഭവങ്ങളില്‍ ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റ് പ്രധാന ഘടകമായിരിക്കണം. ഭക്ഷ്യവിഭവത്തിന്റെ പോഷകമൂല്യം, ഉപയോഗ സാധ്യതകള്‍, അവതരണ രീതി എന്നിവയാണ് വിഭവങ്ങളുടെ മൂല്യം നിര്‍ണയത്തിന്റെ പ്രധാന മാനദണ്ഡങ്ങള്‍. ലോക ഭക്ഷ്യ ദിനം 2023 സ്ലോഗന്‍ ആയ ‘ജലമാണ് ഭക്ഷണം, ജലമാണ് ജീവിതം’ എന്നതാണ് പോസ്റ്റര്‍ പ്രദര്‍ശനത്തിന്റെ വിഷയം. പങ്കെടുക്കുന്നവര്‍ക്ക് ചെറുധാന്യങ്ങളുടെ മൂല്യ വര്‍ദ്ധനവിനെ കുറിച്ചുള്ള പരിശീലനവും…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ( 05/05/2023)
പുസ്തകോത്സവം 2023 പത്തനംതിട്ട ജില്ലാ ലൈബ്രറി വികസന സമിതി മേയ് ആറ്, ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ട പുസ്തകോത്സവം 2023 സംഘടിപ്പിക്കുന്നു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ (സി.ആര്‍ അച്യുതന്‍ നായര്‍ നഗര്‍ ) നടക്കുന്ന പുസ്തകോത്സവത്തില്‍ കേരളത്തിലെ പ്രമുഖരായ എല്ലാ പ്രസാധകരും പങ്കെടുക്കും. മേയ് ആറിന് രാവിലെ ഒന്‍പതിന് കോന്നി എംഎല്‍എ അഡ്വ. കെ.യു വെള്ളിജനീഷ് കുമാര്‍ പുസ്തകോത്സവം ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.പി.ജെ ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ പി ജയന്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് പുസ്തക പ്രകാശനവും നടക്കും. രാവിലെ 11 ന് ബാലസംഘം ജില്ലാ പ്രസിഡന്റ് വി.കെ നീരജ ബാലവേദി സംഗമം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് വയലാര്‍ അവാര്‍ഡ് ജേതാവ് വി.ജെ ജയിംസ് സാഹിത്യ സംഗമം…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ അറിയിപ്പുകള്‍ ( 05/04/2023)
ക്വട്ടേഷന്‍ എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് എട്ട് പേജുള്ള മള്‍ട്ടികളര്‍ ബ്രോഷറിന്റെ 15000 കോപ്പികള്‍ അച്ചടിച്ച് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സ്‌പെസിഫിക്കേഷന്‍: വലിപ്പം: 25 സെമി * 80 സെമി. പേജ് വലിപ്പം: 20 സെമി * 25 സെമി(25 സെമി നീളവും 20 സെമി വീതിയും). പേപ്പര്‍ 130 ജിഎസ്എം ആര്‍ട്ട് പേപ്പര്‍(3 ഫോള്‍ഡ്). ഏപ്രില്‍ 17ന് ഉച്ചയ്ക്ക് 12ന് അകം കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 0468-2222657. ടെന്‍ഡര്‍ ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സിഎച്ച്സി കാഞ്ഞീറ്റുകര, ബ്ലോക്ക് പിഎച്ച്സി വല്ലന എന്നിവിടങ്ങളില്‍ ആരംഭിച്ചിരിക്കുന്ന പകല്‍ വീടുകളിലേക്ക് 20 രോഗികള്‍ക്ക് ഏപ്രില്‍ 20 മുതല്‍ 2024 മാര്‍ച്ച് 31 വരെ ഭക്ഷണം നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍, ഹോട്ടലുകള്‍,…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 09/02/2023)
ഖാദി സ്‌പെഷ്യല്‍ റിബേറ്റ് മേള സര്‍വോദയ പക്ഷം 2023 ന്റെ ഭാഗമായി ഖാദി തുണിത്തരങ്ങള്‍ക്ക് ഫെബ്രുവരി 14 വരെ 30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ് ഏര്‍പ്പെടുത്തി. ഖാദി ഗ്രാമസൗഭാഗ്യ ഇലന്തൂര്‍ ഷോറൂമില്‍ നടന്ന സര്‍വോദയപക്ഷം സ്‌പെഷ്യല്‍ റിബേറ്റ് മേള ഇലന്തൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യൂ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.പി മുകുന്ദന്‍ അധ്യക്ഷനായിരുന്നു. ഗ്രാമവ്യവസായ ഓഫീസര്‍ ഹേമകുമാര്‍ ആശംസകള്‍ നേര്‍ന്നു. പ്രോജക്ട് ഓഫീസര്‍ എം.വി മനോജ് കുമാര്‍ സ്വാഗതവും, ജൂനിയര്‍ സൂപ്രണ്ട് എച്ച്.ഷൈജു നന്ദിയും രേഖപ്പെടുത്തി. ഇലന്തൂര്‍, പത്തനംതിട്ട , അടൂര്‍, റാന്നി എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഖാദി ഗ്രാമസൗഭാഗ്യകളില്‍ ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 2362070 എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ:ഫെബ്രുവരി 15 വരെ അപേക്ഷിക്കാം സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 17/01/2023)
ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന പരിപാടി അശ്വമേധം അഞ്ചാംഘട്ടം (18) മുതല്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജനമെന്ന ലക്ഷ്യത്തിലൂന്നി കേരളസര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ അഞ്ചാം ഘട്ടത്തിന് (ജനുവരി 18) ജില്ലയില്‍ തുടക്കമാകും. സമൂഹത്തില്‍ ഒളിഞ്ഞു കിടക്കുന്ന കുഷ്ഠരോഗികളെ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജനുവരി 18 മുതല്‍ രണ്ടാഴ്ചക്കാലമാണ് അശ്വമേധം ഭവനസന്ദര്‍ശന പരിപാടി നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പ്, പട്ടികവര്‍ഗ വികസനവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതിവകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ഈ കാമ്പയിന്‍ നടത്തപ്പെടുന്നത്. അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വീടുകളും ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടെത്തുകയും അവരെ ആശുപത്രിയില്‍ പോകുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. ചിട്ടയായ ഭവനസന്ദര്‍ശനത്തിലൂടെ ഗൃഹപരിശോധനയില്‍ കണ്ടെത്തിയ രോഗികള്‍ക്ക് ബോധവല്‍ക്കരണവും തുടര്‍ചികിത്സയും ഉറപ്പു വരുത്തുന്നു.…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 28/12/2022)
അഭിമുഖം 31ന് ജെബിവിഎല്‍പി കുമ്മണ്ണൂര്‍ സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി ഈ മാസം മുപ്പതിന് നടത്താന്‍ തീരുമാനിച്ച അഭിമുഖം 31ലേക്ക് മാറ്റി. രാവിലെ പത്ത് മണിക്ക് റ്റിറ്റിസി കെ-ടെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282 150 235, 9495 112 604. യോഗം മാറ്റിവെച്ചു ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുളള ലൈംഗിക അതിക്രമങ്ങള്‍ (തടയലും നിരോധനവും പരിഹാരവും), വിവിധ സ്ഥാപനങ്ങളിലെ ജില്ലാതല ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ഡിസംബര്‍ 29ന് ഉച്ചയ്ക്ക് ശേഷം 3.30 ന് നടത്താനിരുന്ന യോഗം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാക്ഷ്യപത്രം ഹാജരാക്കണം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ വിധവാ…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 23/12/2022)
ഡിജെ പാര്‍ട്ടികളുടെ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണം; നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം ഹോട്ടലുകള്‍, ബാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ എന്നിവ ഡിജെ പാര്‍ട്ടികള്‍ പോലുള്ള പ്രത്യേക പരിപാടികള്‍ നടത്തുന്നുണ്ടെങ്കില്‍ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് നിര്‍ദേശം. ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് നടത്തപ്പെടുന്ന ഡി ജെ പാര്‍ട്ടികള്‍ പോലുള്ള പ്രത്യേക പരിപാടികളില്‍ അനധികൃത ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായി പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. പ്രദീപിന്റെ അധ്യക്ഷതയില്‍ എക്‌സൈസ്, പോലീസ്, ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന സ്ഥലങ്ങളില്‍ ഡാന്‍സ് ഫ്‌ളോര്‍, പ്രവേശന കവാടം, നിര്‍ഗമന മാര്‍ഗം തുടങ്ങിയ ഇടങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ ഘടിപ്പിച്ചിരിക്കണം. ഡി.ജെ പാര്‍ട്ടികളില്‍ പ്രവേശനം പാസ് മൂലം നിയന്ത്രിക്കണം. പങ്കെടുക്കുന്നവരുടെ മേല്‍വിലാസം അടക്കമുളള വിവരങ്ങള്‍ രേഖപ്പെടുത്തി…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 20/12/2022)
ഗതാഗത നിയന്ത്രണം കായംകുളം – പത്തനാപുരം റോഡില്‍ ഇളമണ്ണൂര്‍ ജംഗ്ഷനു സമീപം കലുങ്കിന്റെ നിര്‍മാണം നടക്കുന്നതിനല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഡിസംബര്‍ 21 മുതല്‍ അടൂരില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ തിയേറ്റര്‍പടി ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇളമണ്ണൂര്‍ പൂതങ്കര റോഡില്‍ കൂടി ബാങ്ക് പടി ജംഗ്ഷന്‍ വഴി പത്തനാപുരം ഭാഗത്തേക്കു പോകണം. പത്തനാപുരത്തു നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ ബാങ്ക് പടി ജംഗ്ഷനില്‍ തിരിഞ്ഞ് ഇളമണ്ണൂര്‍ പൂതങ്കര റോഡില്‍ കൂടി തിയേറ്റര്‍പടി ജംഗ്ഷന്‍ വഴി അടൂരിലേക്കും പോകണം. ഗതാഗത നിയന്ത്രണം കൂടല്‍ രാജഗിരി റോഡില്‍ ഗുരുമന്ദിരത്തിനു സമീപം കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതംഡിസംബര്‍ 21 മുതല്‍ ഭാഗികമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ്…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ (30/11/2022)
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമം: പരാതി പരിഹാര അദാലത്ത് (ഡിസംബര്‍ 1) ജില്ലാ സാമൂഹിക നീതി ഓഫീസിന്റെയും അടൂര്‍ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസില്‍ (ഡിസംബര്‍ 1) രാവിലെ ഒന്‍പത് മുതല്‍ പരാതി പരിഹാര അദാലത്ത് നടത്തും. കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും അവഗണന നേരിടുന്ന വൃദ്ധജനങ്ങള്‍ക്ക് മാതാപിതാക്കളുടെയും, മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള 2007ലെ നിയമപ്രകാരമാണ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷത വഹിക്കും. തന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് വീടും വസ്തുവും ഇഷ്ടദാനം നല്‍കിയ മണ്ണടി ചൂരക്കാട്ടില്‍ വീട്ടില്‍ ചന്ദ്രമതിയമ്മയെ(77) ചടങ്ങില്‍ ആദരിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ ചുമതല വഹിക്കുന്ന…
Read More