പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 26/11/2022)

  ജില്ലാ വികസന സമിതി യോഗം: പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വീണാജോര്‍ജ് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസനസമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല തീര്‍ഥാടനകാലത്തിന്റെ തിരക്ക് കൂടി ഉള്ളതുകൊണ്ട് ജാഗ്രത കൈവിടരുത്. ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പോലീസുകാരില്‍ ചിക്കന്‍പോക്സ് കണ്ടെത്തിയിരുന്നു. ഇവരെ വേഗത്തില്‍ ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സമ്പര്‍ക്കത്തിലുള്ള പോലീസുകാരെ ഐസോലേറ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ,  കുടിവെള്ളം എന്നിവയിലുള്ള ജാഗ്രത കൈവെടിയരുത്. തീര്‍ഥാടകര്‍ക്കൊപ്പം ജീവനക്കാരുടേയും ആരോഗ്യസംരക്ഷണം ഉറപ്പാക്കണം. ഹൃദ്രോഗികള്‍, ശ്വാസകോശസംബന്ധമായ അസുഖമുള്ളവര്‍ എന്നിവര്‍ക്കുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. മരുന്നുകള്‍ തീരുന്ന മുറയ്ക്ക് അത് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണം. തുടര്‍ച്ചയായ പരിശോധനകളുണ്ടാകണം. കടകളിലെ തൊഴിലാളികള്‍ ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരാണെന്ന് ഉറപ്പാക്കണം. കോഴഞ്ചേരിയിലെ പൊങ്ങണാംതോട് ശുചീകരണവുമായി ബന്ധപ്പെട്ടുള്ള സര്‍വേ…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 22/11/2022)

സൗജന്യപരിശീലനം പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 24 ന് ആരംഭിക്കുന്ന സൗജന്യ തയ്യല്‍ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0468 2270243, 8281074645. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി; അപേക്ഷാ തീയതി നീട്ടി 1955 ലെ തിരു കൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മിക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2023 മാര്‍ച്ച് 31 വരെ നീട്ടി.  ഈ പദ്ധതി പ്രകാരം സംഘവും ഭരണ സമിതിയിലെ ഓരോ അംഗവും പരമാവധി 400 രൂപ തോതില്‍ എന്നതിന് പകരം പ്രതിവര്‍ഷം 500 രൂപ മാത്രം പിഴ അടച്ച് സംഘങ്ങള്‍ക്ക് മുടക്കം വന്ന വര്‍ഷങ്ങളിലെ…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 21/11/2022)

പി.ആര്‍.ഡിയില്‍ വീഡിയോ സ്്ട്രിംഗര്‍മാരുടെ പാനല്‍:അപേക്ഷ ക്ഷണിച്ചു ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (ഐ. ആന്‍ഡ്. പി.ആര്‍.ഡി.) വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ തയാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ 2022 ഡിസംബര്‍ ഒന്നിന് പകല്‍ അഞ്ചുമണി വരെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വീകരിക്കും. തപാലിലോ നേരിട്ടോ അപേക്ഷ നല്‍കാം. ഇമെയില്‍ വഴിയുള്ള അപേക്ഷ സ്വീകരിക്കില്ല. പേര്, വിലാസം, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള വീഡിയോഗ്രഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി അപേക്ഷയോടൊപ്പം നല്‍കണം. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, മുന്‍പ് എടുത്തു പ്രസിദ്ധീകരിച്ച മൂന്നു വീഡിയോകളുടെ ലിങ്ക് എന്നിവയും ഉള്ളടക്കം ചെയ്യണം. രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തണം. വിശദവിവരത്തിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാം.…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 20/11/2022)

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയര്‍ ഒഴിവ് കേരളാ പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. 25,000 രൂപയാണ് പ്രതിമാസ വേതനം. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ എന്‍ റ്റി സി(സിവില്‍). പ്രായ പരിധി 58 വയസ് കവിയരുത്. (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും). അപേക്ഷകള്‍ നവംബര്‍ 30ന് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി, സി.എസ.്എന്‍ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ ലഭിക്കണം.  വെബ് സൈറ്റ്: www.kphccltd.kerala.gov.in,ഫോണ്‍: 0471 2302201. സമൂഹ്യനീതി വകുപ്പ് പ്രൊബേഷന്‍ പക്ഷാചരണപരിപാടിയും ജസ്റ്റിസ്.വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണവും സാമൂഹ്യനീതി വകുപ്പ് പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെയും പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജസ്റ്റിസ്. വി.ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണവും…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ (18/11/2022)

ഇ-ലേലം ജില്ലയിലെ അടൂര്‍, ആറന്മുള, കീഴ്വായ്പൂര്‍, റാന്നി, തിരുവല്ല, ചിറ്റാര്‍ എന്നീ ആറ് പോലീസ് സ്റ്റേഷനുകളില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുളള 15 ലോട്ടുകളിലുളള 75 വാഹനങ്ങളുടെ  വില്‍പ്പന നവംബര്‍ 21 ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ-ലേലം ചെയ്യും. താത്പര്യമുളളവര്‍ www.mstcecommerce.com  വെബ് സൈറ്റില്‍ ബയര്‍ ആയി പേര് രജിസ്റ്റര്‍ ചെയ് ലേലത്തില്‍ പങ്കെടുക്കാം.  ഫോണ്‍: 0468 2222630. കുടുംബശ്രീ എസ്‌വിഇപി അക്കൗണ്ടന്റ് തെരഞ്ഞെടുപ്പ് ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ ബ്ലോക്ക് നോഡല്‍ സൊസൈറ്റി മുഖേന കോയിപ്രം ബ്ലോക്കില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ്എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം പദ്ധതിയിലേക്കായി ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിന്റെ താല്‍കാലിക നിയമനത്തിന് കോയിപ്രം ബ്ലോക്കിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ കുടുംബശ്രീ കുടുംബാംഗമോ ആയ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 01.11.2022ന് 18വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരും ആയിരിക്കണം. വിദ്യാഭ്യാസയോഗ്യത : ബികോം…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 09/11/2022 )

പത്തനംതിട്ട ജില്ലാ ഭക്ഷ്യ പരിശോധന ലാബിന്റെ ശിലാസ്ഥാപനം 11ന് പത്തനംതിട്ട ജില്ലാ ഭക്ഷ്യ പരിശോധന ലാബിന്റെ ശിലാസ്ഥാപനം നവംബര്‍ 11ന് ഉച്ചയ്ക്ക് 12ന് അണ്ണായിപ്പാറയില്‍ ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  നിര്‍വഹിക്കും. ജനങ്ങള്‍ക്ക് സുരക്ഷിതാഹാരം ലഭ്യമാക്കുന്നതിലേക്കും അത് ഉറപ്പ് വരുത്തുന്നതിലേക്കുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ലാബ് നിര്‍മിക്കുന്നത്. ജില്ലാ ഭക്ഷ്യ പരിശോധനാ ലാബിന് സ്ഥിരമായ കെട്ടിടം ആണിവിടെ നിര്‍മിക്കുന്നത്. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യാതിഥിയാവും. ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ആര്‍. അജയകുമാര്‍, ജെറി അലക്സ്, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് എന്നിവരെ കൂടാതെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും യോഗത്തില്‍…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 08/11/2022)

പന്തളത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഒരുക്കണം: താലൂക്ക് വികസന സമിതി പന്തളം ഭാഗത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊളളണമെന്ന് അടൂര്‍ താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു. അടൂര്‍ നഗരസഭാ ചെയര്‍മാന്‍  ഡി.സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ തഹസില്‍ദാര്‍, തഹസില്‍ദാര്‍ (എല്‍.ആര്‍), വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.   പന്തളം ടൗണിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അടിയന്തിര നടപടികള്‍ കൈക്കൊളളണം. അടൂര്‍ ടൗണിലെ മയക്കുമരുന്ന് കച്ചവടം തടയുന്നതിന് നടപടി സ്വീകരിക്കണം. അടൂര്‍ ടൗണിലെ ഹോട്ടലുകളില്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ പ്രവര്‍ത്തന ക്ഷമമാണോ എന്ന് പരിശോധിക്കണം. അല്ലാത്തപക്ഷം അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊളളുന്നതിന് നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്  നിര്‍ദ്ദേശം നല്‍കി.   അടൂര്‍ ടൗണില്‍ കുടിവെളള ലഭ്യത വര്‍ധിപ്പിക്കുന്നതിന്  ആവശ്യമായ നടപടികള്‍ വാട്ടര്‍…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 01/11/2022 )

മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം അപേക്ഷ ക്ഷണിച്ചു പട്ടികജാതി വികസന വകുപ്പിന്റെ വിഷന്‍ 2022-23 പദ്ധതി പ്രകാരം പ്ലസ് വണ്‍ സയന്‍സിന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ 2022-23 വര്‍ഷം പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.   കുടുംബ വാര്‍ഷിക വരുമാനം നാലരലക്ഷം രൂപയില്‍ അധികരിക്കുവാന്‍ പാടില്ല. പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം പ്രമുഖ കോച്ചിംഗ് സെന്ററുകള്‍ വഴി (ജില്ലാ കളക്ടറും, ജില്ലാ പട്ടികജാതി വികസന ഓഫീസറും അടങ്ങുന്ന സമിതി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍) രണ്ട് വര്‍ഷമാണ് എന്‍ട്രന്‍സ് പരിശീലനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ കുട്ടിയുടെ ജാതി സര്‍ട്ടിഫിക്കറ്റ്, രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി മാര്‍ക്ക്…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 31/10/2022)

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന പരിപാടി മാറ്റിവെച്ചു പരുമല പെരുനാള്‍ പ്രമാണിച്ച് തിരുവല്ല താലൂക്കില്‍ പ്രാദേശിക അവധിയായതിനാല്‍ നവംബര്‍ ഒന്‍പതിന് നടക്കുന്ന ഡി 03 പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന്‍ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നവംബര്‍ രണ്ടിന് പുളിക്കീഴ് ബ്ലോക്ക് ഓഫീസില്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പരിശീലന പരിപാടി നവംബര്‍ മൂന്നിലേക്ക് മാറ്റിയതായി പത്തനംതിട്ട ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.   ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളുടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി ആക്ഷന്‍ പ്ലാനിന് അംഗീകാരം ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളുടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി ആക്ഷന്‍ പ്ലാനിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി.   ജില്ലയിലെ തിരുവല്ല, അടൂര്‍, പത്തനംതിട്ട, പന്തളം എന്നീ നാല് മുനിസിപ്പാലിറ്റികള്‍ക്ക്…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ (15/10/2022 )

ലഹരിവിരുദ്ധ സന്ദേശമടങ്ങുന്ന ഫോട്ടോകള്‍ ക്ഷണിച്ചു ലഹരി വിമുക്ത കേരളം കാമ്പയിനുമായി ബന്ധപ്പെട്ട് കേരള മീഡിയ അക്കാദമി വിവിധ സ്ഥലങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ലഹരിവിരുദ്ധ ഫോട്ടോപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്താന്‍ മാധ്യമ ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് ഫോട്ടോകള്‍ ക്ഷണിച്ചു. ചിത്രവിവരങ്ങളും വിശദവിവരങ്ങളും ഉള്‍പ്പെടുത്തി ചിത്രങ്ങള്‍ ഈ മാസം 20നകം [email protected] എന്ന ഇ മെയില്‍ മുഖേന അയക്കണം. ഫോണ്‍-0471 2 726 275, 9447 225 524 ശബരിമല സുരക്ഷാ യാത്ര 22 ലേക്ക് മാറ്റി ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷാസ്ഥിതി വിലയിരുത്തുന്നതിന് ഒക്ടോബര്‍ 19ന് നടത്താനിരുന്ന ശബരിമല സുരക്ഷാ യാത്ര ഒക്ടോബര്‍ 22 ലേക്ക് മാറ്റി. പത്തനംതിട്ടയില്‍നിന്നും പമ്പ വരെയും പമ്പയില്‍ നിന്നും സന്നിധാനം വരെയുമാണ് സുരക്ഷാ യാത്ര നടത്തുന്നത്. സുരക്ഷായാത്ര രാവിലെ ഒന്‍പതിന് ആരംഭിക്കും. ലഹരി വിരുദ്ധ കാമ്പയിന്‍:  ദീപശിഖാ പ്രയാണം നടത്തി ലഹരി വിരുദ്ധ കാമ്പയിന്റെ…

Read More