പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 11/10/2022)

konnivartha.com  കൃഷിക്ക് തുടക്കം കുറിച്ച് ആറന്മുള; നിലം ഉഴുതു തുടങ്ങി ആറന്മുളയിലെ പാടശേഖരങ്ങളില്‍ കൃഷി ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ കര്‍ഷകര്‍. കൃഷിക്ക് തുടക്കം കുറിച്ച് നിലം ഉഴുതു മറിക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അടുത്ത ഓണത്തിന് ആറന്മുള പാര്‍ത്ഥസാരഥിക്ക് തിരുവോണത്തോണിയില്‍ സമര്‍പ്പിക്കാനുള്ള അരി ഇവിടെയാണ് വിളയിച്ചെടുക്കുന്നത്. പഞ്ചായത്തിന്റെയും പാടശേഖരസമിതിയുടേയും പള്ളിയോട സേവാസംഘത്തിന്റെയും സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്. കഴിഞ്ഞ തവണ ഉത്തമന്‍ എന്ന കര്‍ഷകന്‍ നിരവധി വെല്ലുവിളികളെ അതിജീവിച്ച് അന്‍പത് പറ നെല്ലാണ് കൊയ്‌തെടുത്തത്. പള്ളിയോട സേവാസംഘത്തിന്റെ കൂടി സഹകരണത്തില്‍ അടുത്ത അഷ്ടമിരോഹിണി വള്ളസദ്യക്കായി 501 പറ നെല്ല് ലക്ഷ്യമിട്ടാണ് ഇത്തവണ കര്‍ഷകര്‍ പാടത്തിറങ്ങിയിട്ടുള്ളത്. പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് അവരെ കൂടി ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ വര്‍ഷം കൃഷി ഇറക്കിയതും കൊയ്ത്തുല്‍സവം നടത്തിയതും. ഇത്തവണയും കൂടുതല്‍ വിപുലമായ രീതിയില്‍ കൃഷി നടത്താനും തരിശുരഹിത പഞ്ചായത്ത് എന്ന…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാനപ്പെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 07/10/2022)

konnivartha.com  ടെക്നിക്കല്‍ അസിസ്റ്റന്റായി കരാര്‍ നിയമനം സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതി പത്തനംതിട്ട ജില്ലാ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദവും ഒപ്പം കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവ.അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. കരാര്‍ നിയമന കാലയളവില്‍ സര്‍ക്കാര്‍ അംഗീകൃത വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 20നകം അതത് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കണം. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, നവകേരളം കര്‍മ്മപദ്ധതി 2, ജില്ലാ പ്ലാനിംഗ് ഓഫീസ്, കളക്ട്രേറ്റ്, പത്തനംതിട്ട 689 645 ഫാക്കല്‍റ്റി ഇന്റര്‍വ്യു: അപേക്ഷ ക്ഷണിച്ചു ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങള്‍ പി.എസ്.സി പരിശീലനം നല്‍കുന്നതിലേക്ക് ഫാക്കല്‍റ്റികളെ തിരഞ്ഞെടുക്കുന്നതിനായും നിലവിലെ ഫാക്കല്‍റ്റി നവീകരിക്കുന്നതിനായും യോഗ്യതയും പ്രവര്‍ത്തി…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 01/10/2022)

മൂലൂര്‍ സ്മാരകത്തില്‍ വിദ്യാരംഭവും കുമാരനാശാന്റെ 150-ാം ജയന്തിയും രചനാ ശതാബ്ദിയും ഒക്ടോബര്‍ അഞ്ചിന് വിദ്യാരംഭവും മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചന ശതാബ്ദിയും ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരം 4.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മുന്‍ എംഎല്‍എയും മൂലൂര്‍ സ്മാരക കമ്മറ്റി പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിക്കും. ഒക്ടോബര്‍ അഞ്ചിന് രാവിലെ 7.30ന് നടക്കുന്ന വിദ്യാരംഭ ചടങ്ങില്‍ കെ.വി. സുധാകരന്‍, അശോകന്‍ ചരുവില്‍, റവ. ഡോ. മാത്യു ഡാനിയേല്‍, ഡോ. കെ.ജി. സുരേഷ് പരുമല എന്നിവര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. രാവിലെ 10ന് നടക്കുന്ന കവിസമ്മേളനം അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യും. എ. ഗോകുലേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഒക്ടോബര്‍ ആറിന് രാവിലെ 10.30ന് ആശാന്‍ കവിതകളെ…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 27/09/2022)

സ്പോട്ട്അഡ്മിഷന്‍ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഈ മാസം 30ന് നടത്തുന്ന ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷനായി രാവിലെ ഒന്‍പത് മുതല്‍ 11 വരെ രജിസ്ട്രേഷന്‍ ചെയ്യാം. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പ്രോസ്പെക്ടസില്‍ പറഞ്ഞിരിക്കുന്ന ഫീസ്, പി.റ്റി.എ ഫണ്ട് എന്നിവ സഹിതം കോളേജില്‍ രജിസ്ട്രേഷന്‍ നടത്തണം. കോഷന്‍ഡിപ്പോസിറ്റ് 1000 രൂപ ഉള്‍പ്പെടെ ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ ഏകദേശം 4000 രൂപ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടക്കണം. വെബ് സൈറ്റ് : www.polyadmission.org/let,  ഫോണ്‍ : 0469 2 650 228. അളവു തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധന പുന: പരിശോധനയും മുദ്ര വെയ്പും നടത്തേണ്ട അളവു തൂക്ക ഉപകരണങ്ങളുടെയും ഓട്ടോ ഫെയര്‍ മീറ്ററിന്റെയും  കാലാവധി ഈ മാസം അവസാനിക്കുന്നതിനാല്‍ റാന്നി ഇന്‍സ്പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ ഇനിയും പുന:പരിശോധന നടത്താനുളള ഉപഭോക്താക്കള്‍ അടിയന്തിരമായി…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 26/09/2022)

ഫെന്‍സിംഗ് കായിക പരിശീലനത്തിന് ഏഴു ലക്ഷം രൂപ അനുവദിച്ചു ഫെന്‍സിംഗ് കായിക പരിശീലനത്തിനായി  ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിന് ഖേലോ ഇന്ത്യ ഏഴു ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍  അറിയിച്ചു. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡ് സീറ്റ് ഒഴിവ് ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എസ്.റ്റി വിഭാഗത്തിനായി ഒഴിവുളള ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ പ്രവേശനത്തിന് ഓഫ്ലൈന്‍ ആയി സെപ്റ്റംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ :  04682259952, 9495701271, 9995686848. സൗജന്യ പരിശീലനം പത്തനംതിട്ട എസ് ബി ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (ആര്‍ എസ്ഇ റ്റി ഐ)  ആരംഭിക്കുന്ന സൗജന്യ…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 23/09/2022)

ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോള്‍ കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡിസിഎ) കോഴ്‌സ് പ്രവേശന തീയതി സെപ്റ്റംബര്‍ 30 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ഒക്ടോബര്‍ എട്ടു വരെയും ദീര്‍ഘിപ്പിച്ചു. www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ ക്യാമ്പ് ശബരിമല, പമ്പ, മഞ്ഞത്തോട്, അട്ടത്തോട്, നിലയ്ക്കല്‍, ളാഹ വേലംപ്ലാവ് അറയാഞ്ഞിലിമണ്ണ് എന്നീ മേഖലകളില്‍പ്പെട്ട ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആധാര്‍ എടുക്കുന്നതിനായി പ്രത്യേക ക്യാമ്പ് തുലാപ്പള്ളി അക്ഷയ സെന്ററില്‍ സെപ്റ്റംബര്‍ 25ന് നടത്തും. അക്ഷയ  ജില്ലാ പ്രൊജക്റ്റ് ഓഫീസ്, പത്തനംതിട്ട ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, തുലാപ്പള്ളി അക്ഷയ സെന്റര്‍ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്വയം തൊഴില്‍ വായ്പ പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വനിതകള്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 20/09/2022 )

ഭിന്നശേഷി അവാര്‍ഡ് 2022 നോമിനേഷന്‍ ക്ഷണിച്ചു ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും സാമൂഹ്യ നീതി വകുപ്പ് നല്‍കി വരുന്ന സ0സ്ഥാന ഭിന്നശേഷി അവാര്‍ഡ് 2022 – നുള്ള നോമിനേഷന്‍ ക്ഷണിച്ചു. ഭിന്നശേഷി മേഖലയില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച  ജീവനക്കാരന്‍, തൊഴില്‍ ദായകര്‍, എന്‍.ജി.ഒ, മാതൃക വ്യക്തി, സര്‍ഗാത്മക കഴിവുള്ളകുട്ടി, കായിക താരം, ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലഭരണകൂടം, എന്‍.ജി.ഒകള്‍ നടത്തിവരുന്ന പുനരധിവാസ കേന്ദ്രങ്ങള്‍, സാമൂഹ്യനീതി വകുപ്പിലെ മികച്ച ഭിന്നശേഷി സ്ഥാപനം, ഭിന്നശേഷി സൗഹൃദ സ്ഥാപനം, ഭിന്നശേഷി സൗഹൃദ വെബ് സൈറ്റ്,  ഭിന്നശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍, ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ സഹായകമാകുന്ന പുതിയ പദ്ധതികള്‍/ ഗവേഷണങ്ങള്‍/ സംരംഭങ്ങള്‍ തുടങ്ങിയ 20 വിഭാഗങ്ങളിലേക്ക് നോമിനേഷന്‍ സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected]  എന്ന…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 19/09/2022 )

www.konnivartha.com  പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ അദാലത്ത് പത്തനംതിട്ടയില്‍ സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ 18നും 19നും പരാതി പരിഹാര അദാലത്ത് നടത്തും. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അദാലത്തിന് കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്.മാവോജി, മെമ്പര്‍മാരായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പട്ടികജാതി പട്ടിക ഗോത്രവര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. അതോടൊപ്പം പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. പരാതി പരിഹാര അദാലത്തില്‍ ബന്ധപ്പെട്ട പോലീസ് ഓഫീസര്‍മാര്‍, റവന്യു വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ്, പട്ടികജാതി/…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 17/09/2022 )

വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ 2019 ഡിസംബര്‍ 31 വരെയുളള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2023 ഫെബ്രുവരിക്കുള്ളില്‍ ഗ്രാമപഞ്ചായത്തില്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ പെന്‍ഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും റദ്ദ് ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. സഹകരണ വാരാഘോഷം നവംബര്‍ 14 മുതല്‍ 20 വരെ നടത്തുന്ന 69-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല സ്വാഗത സംഘ രൂപീകരണ യോഗം ഈ മാസം 19ന് രാവിലെ 10.30ന് പത്തനംതിട്ട കേരള ബാങ്കിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എം.കൃഷ്ണനായര്‍ അധ്യക്ഷത വഹിക്കും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാടും സമാപനം പത്തനംതിട്ട ജില്ലയിലുമാണ് നടത്തുന്നത്. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, തെറാപ്പിസ്റ്റ് ഒഴിവ് ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുളള…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 16/09/2022 )

വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ( കര്‍ഷകതൊഴിലാളി പെന്‍ഷന്‍, വിധവ പെന്‍ഷന്‍, ഡിസെബിലിറ്റി പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, 50 വയസ് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍) വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പെന്‍ഷന്‍ ഐഡി നമ്പര്‍ എന്നിവ സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468-2350229. ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദനവും (സെപ്റ്റംബര്‍ 17) അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് ഓഗസ്റ്റ് 2022-ല്‍ ദേശീയ തലത്തില്‍ ഒന്നാമതായ ട്രെയിനികളെ അനുമോദിക്കുന്നതിനായി നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹി വസന്ത് കുഞ്ചിലെ എഐസിറ്റിഇ ഓഡിറ്റോറിയത്തില്‍ (സെപ്റ്റംബര്‍ 17) രാവിലെ 10.30-ന് കോണ്‍വൊക്കേഷന്‍ സെറിമണി നടത്തും. സംസ്ഥാന കേന്ദ്രങ്ങളിലും എല്ലാ ഗവണ്മെന്റ് / പ്രൈവറ്റ് ഐ ടി ഐ- കളിലും കോണ്‍വൊക്കേഷന്‍ സെറിമണികള്‍…

Read More