പത്തനംതിട്ട ജില്ലയിലെ മണ്‍സൂണ്‍ പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ മന്ത്രി കോവിഡ്-മഴക്കാല പ്രതിരോധ പ്രവര്‍ത്തനം ഒരേ ജാഗ്രതയോടെ നടത്തണം: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളും ഒരേ ജാഗ്രതയോടെ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. കാലവര്‍ഷത്തിനു മുന്നോടിയായി എംഎല്‍എമാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കാലവര്‍ഷത്തിനു മുന്‍പായി കൂടുതല്‍ സൗകര്യമുള്ള ക്യാമ്പുകള്‍ കണ്ടെത്തണം. ക്യാമ്പുകളില്‍ ആന്റിജന്‍ പരിശോധന ഉറപ്പ് വരുത്തണം. രോഗികളായി കണ്ടെത്തുന്നവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റണം. എല്ലാ വകുപ്പുകളുടെയും ഏകോപനം കാലവര്‍ഷ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരിക്കണം. ജൂണ്‍ അഞ്ചിനും ആറിനും നടത്തുന്ന…
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് മെഷീനുകള്‍ കൈമാറി
പത്തനംതിട്ട ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് മെഷീനുകള്‍ കൈമാറി
റാന്ഡമൈസേഷന് നടത്തിയ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയും വരണാധികാരികള്‍ ഏറ്റുവാങ്ങി. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലാണ് ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ അഴൂര്‍ ഗോഡൗണില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇലക്ഷന് വെയര്‍ഹൗസിന്റെ പൂട്ട് തുറന്ന് മെഷീനുകള്‍ വിതരണത്തിനായി പുറത്തെടുത്തത്. ഓരോ മണ്ഡലത്തിലേക്കും 23 ശതമാനം ബാലറ്റ് യൂണിറ്റും കണ്ട്രോള് യൂണിറ്റും 33 ശതമാനം വിവിപാറ്റും മെഷീനും അധികമായി വിതരണം ചെയ്തു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ 1530 പോളിംഗ് ബൂത്തുകളിലായി 1896 കണ്ട്രോള് യൂണിറ്റും 1896 ബാലറ്റ് യൂണിറ്റും 2037 വിവിപാറ്റുകളുമാണ് വിതരണം ചെയ്തത്. തിരുവല്ല നിയമസഭാ മണ്ഡലത്തിലെ 331 പോളിംഗ് ബൂത്തുകളിലേക്ക് 386 കണ്ട്രോള് യൂണിറ്റും 386 ബാലറ്റ് യൂണിറ്റും 414 വിവിപാറ്റ് യൂണിറ്റുമാണ് വിതരണം…
Read More