പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 27-06-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് 29-06-2023: കണ്ണൂർ, കാസറഗോഡ് 30-06-2023: ഇടുക്കി, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾക്കുള്ള…

Read More

പത്തനംതിട്ട ജില്ലയില്‍ കോവിഡ്  വര്‍ദ്ധിക്കുന്നു : മുന്‍ കരുതല്‍ നിര്‍ദേശം പുറപ്പെടുവിച്ചു

  konnivartha.com : പത്തനംതിട്ട  ജില്ലയില്‍ കോവിഡ് കേസുകളില്‍ നേരിയവര്‍ദ്ധനവ് കാണുന്നതിനാല്‍ എല്ലാവരും കോവിഡ് മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ഓഫീസര്‍ (ആരോഗ്യം)ഡോ.എല്‍ .അനിതകുമാരി അറിയിച്ചു. കോവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ സ്വയം പ്രതിരോധം ഏറ്റവും പ്രധാനമാണ്.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവര്‍ , ജീവിതശൈലീരോഗങ്ങളുള്ളവര്‍ , ഗര്‍ഭിണികള്‍,കിടപ്പു രോഗികള്‍, കുട്ടികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാര്‍ക്ക് രോഗം വന്നാല്‍ അപകട സാധ്യത കൂടുതലായതിനാല്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ആശുപത്രികളില്‍ എത്തുന്നവരും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. പനി, ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മതിയായി വിശ്രമിക്കുകയും രോഗലക്ഷണങ്ങള്‍ കുറയുന്നില്ലെങ്കില്‍ ചികിത്സ തേടുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Read More

പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ചു

  konnivartha.com : രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാലു വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഇക്കാര്യങ്ങള്‍ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ പോലീസ് മേധാവി, ജില്ലാ ജിയോളജിസ്റ്റ്, റവന്യു ഡിവിഷണല്‍ ഓഫീസര്‍മാര്‍, തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും.

Read More

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ : യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും രാത്രികാല മഴ ശക്തമായി . ജില്ലയില്‍ നാളെ( 30/08/2022) യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പാ നദി പമ്പയില്‍ നിറഞ്ഞു കവിഞ്ഞു . വനത്തില്‍ എമ്പാടും കനത്ത മഴയാണ് . കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ രാത്രി പത്ത് മണി മുതല്‍ വലിയ മഴയാണ്. അച്ചന്‍ കോവില്‍ നദിയിലെ ജല നിരപ്പ് അപകട നിലയില്‍ എത്തിയിട്ടില്ല . അച്ചന്‍ കോവില്‍ ഭാഗത്തോ വനത്തിലോ കുടുക്ക , ഉരുള്‍പൊട്ടല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല . ജില്ലാ ഭരണകൂടം നദികളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ് ഉണ്ട് . ദുരന്ത നിവാരണ വിഭാഗം മഴയുടെ തോത് സൂക്ഷ്മമായി പരിശോധിക്കുന്നു . മണിമല ,അച്ചന്‍ കോവില്‍ നദികളിലെ ജല നിരപ്പ് നിലവില്‍ അപകടത്തില്‍ അല്ല .…

Read More

പത്തനംതിട്ട ജില്ലയില്‍ ക്യാമ്പുകളില്‍ കഴിയുന്നത് 2747 പേര്‍

പത്തനംതിട്ട ജില്ലയിലെ 77 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 2747 പേര്‍. ഇതില്‍ 843 കുടുംബങ്ങളിലെ 1114 പുരുഷന്മാരും 1194 സ്ത്രീകളും 439 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത്. ഇവിടെ 57 ക്യാമ്പുകളിലായി 2234 പേര്‍ കഴിയുന്നു. താലൂക്ക്, ക്യാമ്പുകള്‍, കുടുംബങ്ങള്‍, ആകെ എന്ന ക്രമത്തില്‍: കോഴഞ്ചേരി- 12, 129, 416. റാന്നി-5, 13, 47. മല്ലപ്പള്ളി-1, 11, 41. കോന്നി- 1, 1, 3. അടൂര്‍-1, 3, 6.

Read More

അതീവ ജാഗ്രത , പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു;വാക്സിനേഷന് വിമുഖത പാടില്ല

അതീവ ജാഗ്രത , പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു;വാക്സിനേഷന് വിമുഖത പാടില്ല പത്തനംതിട്ട ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇനിയും വാക്സിന്‍ എടുക്കാത്തവരും, കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും, വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. ജില്ലയില്‍ 60 വയസിനു മുകളിലുളള 42 ശതമാനം പേര്‍ മാത്രമേ കരുതല്‍ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുളളൂ. പ്രായമായവരിലും, മറ്റ് രോഗങ്ങള്‍ ഉളളവരിലും, വാക്സിന്‍ എടുക്കാത്തവരിലും കോവിഡ് രോഗബാധയുണ്ടായാല്‍ ഗുരുതരമാകുന്നിനുളള സാധ്യത കൂടുതലാണ്. രണ്ടാമത്തെ ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാം. 60 വയസിനു മുകളില്‍ ഉളളവര്‍ക്കുളള കരുതല്‍ ഡോസ് വാക്സിനേഷന്‍ (കോവിഷീല്‍ഡ്) എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ലഭിക്കും. 18 മുതല്‍ 59 വയസ്സ് വരെയുളളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍…

Read More