konnivartha.com: വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിനായി നോര്‍ക്ക റൂട്ട്സ് പ്രത്യേക അറ്റസ്റ്റേഷന്‍ ക്യാമ്പ് പത്തനംതിട്ട ജില്ലയില്‍ (മാര്‍ച്ച് 25). രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അറ്റസ്റ്റേഷന്‍ ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം എത്തണം. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ (മാര്‍ച്ച് 25) ഉണ്ടായിരിക്കില്ല. കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്‌സ് വഴി അറ്റസ്റ്റേഷനു നല്‍കാനാകൂ. വിവരങ്ങള്‍ക്ക് 0471-2770500, 2329951, +91-8281004903 (പ്രവൃത്തിദിനങ്ങളില്‍) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയില്‍ നിന്നും +91-8802012345 വിദേശത്തു…
Read Moreടാഗ്: പത്തനംതിട്ട ജില്ലയില്‍ നിന്നും പത്തുവർഷം മുമ്പ് കാണാതായ യുവതിയെ പെരിന്തൽമണ്ണയിൽ നിന്നും കണ്ടെത്തി
പത്തനംതിട്ട ജില്ലയില്‍ നടത്തിയത് 175 ഹൃദയ ശസ്ത്രക്രിയകള്‍; ‘ഹൃദ്യം’ വിജയകരം
konnivartha.com: ‘ഹൃദ്യം’ സര്‍ക്കാര്‍പദ്ധതിയിലൂടെ ജില്ലയില്‍ 175 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ജന്മനാ ഹൃദ്രോഗം ഉള്ള 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് പ്രയോജനകരമായത്. ജില്ലയില്‍ 635 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവര്‍ക്ക് ചികിത്സയും തുടര്‍ ചികിത്സയും നല്‍കിവരുന്നു. ഈ വര്‍ഷം മാത്രം ജില്ലയില്‍ 37 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. 12 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. തിരുവല്ല താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രമാണ് (ഡി. ഇ ഐ. സി.) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ജന്മനാ ഹൃദയവൈകല്യമുള്ള ഏതൊരു കുഞ്ഞിനും വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. സേവനങ്ങള്‍ക്കായിwww.hridyam.kerala.gov.in ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രക്ഷകര്‍ത്താക്കളുടെ ഫോണ്‍ നമ്പറിലേക്ക് കേസ് നമ്പര്‍ മെസ്സേജ് ആയി ലഭിക്കും. ശസ്ത്രക്രിയകള്‍ സൗജന്യമായി സര്‍ക്കാര്‍തലത്തില്‍ തിരുവനന്തപുരം എസ്. എ. ടി ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജ്…
Read Moreപത്തനംതിട്ട ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍
konnivartha.com:പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് നാല് ദുരിതാശ്വാസ ക്യാമ്പുകള്‍. തിരുമൂലപുരം എസ്.എന്‍.വി. സ്‌കൂള്‍, പെരിങ്ങര സെന്റ്. ജോണ്‍സ് ജി.എല്‍.പി.എസ്, കുറ്റപ്പുഴ മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍, കവിയൂര്‍ എടക്കാട് ജി.എല്‍.പി.എസ് എന്നിവിടങ്ങളിലാണ് നിലവില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലെ ക്യാമ്പ് ഇന്നലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. നാല് ക്യാമ്പുകളിലായി 45 കുടുംബങ്ങളിലെ 168 പേരാണുള്ളത്. ഇതില്‍ 60 വയസ് കഴിഞ്ഞ 30 പേരുണ്ട്. 46 കുട്ടികളും. തിരുമൂലപുരം എസ്.എന്‍.വി. സ്‌കൂളിലാണ് കൂടുതല്‍ പേരുള്ളത്. 26 കുടുംബങ്ങളിലെ 95 പേര്‍ ഇവിടുണ്ട്. കവിയൂര്‍ എടക്കാട് ജി.എല്‍.പി.എസില്‍ ആറ് കുടുംബങ്ങളിലെ 17 പേരും പെരിങ്ങര സെന്റ്. ജോണ്‍സ് ജി.എല്‍.പി.എസില്‍ ഒന്‍പത് കുടുംബങ്ങളില്‍നിന്നുള്ള് 31 പേരുമാണുള്ളത്. മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ നാല് കുടുംബത്തിലെ 25 പേരുണ്ട്. file image
Read Moreപത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്കുള്ള അറിയിപ്പ് ( 07/05/2024 )
പത്തനംതിട്ട : ഹജ് തീര്‍ഥാടകര്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പ് ഒന്‍പതിന് konnivartha.com: പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്കുള്ള വാക്സിനേഷന്‍ ഒന്‍പതിന് രാവിലെ 8.30 മുതല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കേണ്ടവര്‍ അന്ന് രാവിലെ 8.30 ന് മുമ്പായി വാക്സിനേഷന്‍ സ്ഥലത്ത് ചികിത്സാരേഖകള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരണം.
Read Moreപത്തനംതിട്ട ജില്ലയില്‍ നാളെയും ( 03.09.2023 )മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 02.09.2023 : തിരുവനന്തപുരം 03.09.2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 04.09.2023 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു നാളെയോടെ (സെപ്റ്റംബർ 3 ) വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.…
Read Moreപത്തനംതിട്ട ജില്ലയില്‍ നാലു മണ്ഡലങ്ങളില്‍ കെ-സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി
konnivartha.com : ആറന്മുള മണ്ഡലത്തിലെ കെ-സ്റ്റോര്‍ ജൂണ്‍ മൂന്നിന് ചെന്നീര്‍ക്കര, റേഷന്‍കട നമ്പര്‍ -1312049ല്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.റാന്നി, തിരുവല്ല, കോന്നി, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട റേഷന്‍ കടകളില്‍ കെ-സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങി.അടൂര്‍ മണ്ഡലത്തിലെ ( ചെറുകുന്നം, ആനയടി, റേഷന്‍കട നമ്പര്‍ – 1314171 ) ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും, റാന്നി മണ്ഡലത്തിലെ ( ഇടകടത്തി, റേഷന്‍കട നമ്പര്‍ – 1315081) ഉദ്ഘാടനം പ്രമോദ് നാരായണ്‍ എംഎല്‍എയും , തിരുവല്ല മണ്ഡലത്തിലെ (വായ്പ്പൂര്‍ റേഷന്‍ കട നമ്പര്‍ – 1316010) ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും, കോന്നി മണ്ഡലത്തിലെ (ഐരവണ്‍ റേഷന്‍കട നമ്പര്‍ – 1373030 ) ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എയും നിര്‍വഹിച്ചു. കെ- സ്റ്റോറുകളില്‍…
Read Moreപത്തനംതിട്ട ജില്ലയില്‍ നിന്നും കാണാതായ നാല് പെണ്‍കുട്ടികളില്‍ രണ്ടു പേരെ കണ്ടെത്തി :രണ്ടു പേര്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുന്നു
konnivartha.com : പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളില്‍ പഠിക്കുന്ന ആറു കുട്ടികളെ ഇന്ന് കാണാതായി .ഇതില്‍ നാല് പേര്‍ പെണ്‍കുട്ടികളാണ് .രണ്ടു ആണ്‍കുട്ടികളെ കോന്നിയില്‍ നിന്നും കണ്ടെത്തി. ഓതറ നിന്നും കാണാതായ രണ്ടു പെണ്‍കുട്ടികളെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് രാത്രിയോടെ കണ്ടെത്തിയത് . പത്തനംതിട്ട നഗര പരിധിയിലെ രണ്ടു സ്കൂളില്‍ നിന്നായി കാണാതായ 2 പെണ്‍കുട്ടികള്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുന്നു .
Read Moreപത്തനംതിട്ട ജില്ലയില്‍ നിന്നും പത്തുവർഷം മുമ്പ് കാണാതായ യുവതിയെ പെരിന്തൽമണ്ണയിൽ നിന്നും കണ്ടെത്തി
konnivartha.com /പത്തനംതിട്ട : പത്തുവർഷം മുമ്പ് പന്തളം പോലീസ്,കാണാതായതിന് രജിസ്റ്റർ ചെയ്ത കേസിലെ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും കണ്ടെത്തി. തിരുവനന്തപുരം കള്ളിക്കാട് മൈലക്കര ആടുവള്ളി മഠവിളക്കുഴി വീട്ടിൽ നിന്നും പന്തളം കുളനട കണ്ടംകേരിൽ വീട്ടിൽ ഭർത്താവ് ബാലനും രണ്ട് മക്കളുമൊത്ത് താമസിച്ചുവന്ന സിമികുമാരി (42) യെയാണ് പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന ശ്രമകരമായ അന്വേഷണത്തിൽ കണ്ടെത്തിയത്. കാണാതാകുന്ന കേസുകളിൽ ആളുകളെ കണ്ടെത്തുന്നുതിനുള്ള അന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ ഊർജ്ജിതമാക്കിയിരുന്നു. 2012 മേയ് ആറിന് രാവിലെ 10 മണിക്കാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. 13 ന് ഭർത്താവിന്റെ മൊഴിപ്രകാരം അന്നത്തെ എസ് ഐ ലാൽ സി ബേബിയാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിമിയെ കണ്ടെത്താനാവാത്തതിനാൽ കേസ് തെളിയേണ്ട പട്ടികയിൽ ഉൾപ്പെടുത്തി സെപ്റ്റംബർ 9 ന്…
Read More