ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു;വോട്ടെടുപ്പ് ഫെബ്രുവരി 24 ന് ജില്ലയില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനമായിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ വാര്‍ഡുകളിലുമാണ് തിരഞ്ഞെടുപ്പ്. മൂന്നും സ്ത്രീ സംവരണം. അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക ഫെബ്രുവരി ആറു വരെ സമര്‍പ്പിക്കാം. ഏഴിന് സൂക്ഷ്മ പരിശോധന. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 10. വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ. വോട്ടെണ്ണല്‍ 25 ന് രാവിലെ 10 മുതല്‍. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മല്‍സരിക്കാന്‍ 2000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകളില്‍ 4000 രൂപയുമാണ് സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക; പട്ടിക വിഭാഗക്കാര്‍ക്ക്…
Read Moreടാഗ്: പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 30/01/2025 )
ടെന്‍ഡര്‍ വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 200 ആണ്‍കുട്ടികള്‍ക്കായി രണ്ട് ജോഡി യൂണിഫോം, മൂന്ന് ജോഡി നൈറ്റ് ഡ്രസുകള്‍ (ടീ ഷര്‍ട്ട്, ട്രാക്ക് പാന്റ്) എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 14. ഫോണ്‍: 9447859959. ടെന്‍ഡര്‍ വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഫെബ്രുവരി 10ന് മുമ്പ് ഒരു ദിവസത്തെ പഠന-വിനോദയാത്ര പോകുന്നതിന് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി അഞ്ച്. ഫോണ്‍: 9447859959. വോക്ക് ഇന്‍ ഇന്റര്‍വ്യൂ മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറിനെ നിയമിക്കുന്നതിന് ഫെബ്രുവരി മൂന്ന് രാവിലെ 10.30ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉയര്‍ന്ന പ്രായപരിധി 2025 ഫെബ്രുവരി ഒന്നിന് 45 വയസ്. യോഗ്യത : എംബിബിഎസ് ബിരുദം, റ്റിസിഎംസി രജിസ്‌ട്രേഷന്‍. ഫോണ്‍ :…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/01/2025 )
ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് : അവലോകനയോഗം ചേര്‍ന്നു ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് മുന്നോടിയായി അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അവലോകനയോഗം നടത്തി. ഹരിത ചട്ടം പാലിച്ച് പരിഷത്ത് സംഘടിപ്പിക്കും. അനധികൃത കച്ചവട സ്ഥാപനങ്ങളെ നിയന്ത്രിക്കും. ഹിന്ദുമത കണ്‍വന്‍ഷന്‍ നടക്കുന്ന ദിവസങ്ങള്‍ക്ക് രണ്ടു ദിവസം മുന്‍പ് മുതല്‍ താല്‍ക്കാലിക ശുചീകരണ തൊഴിലാളികളെ നിയോഗിച്ച് സമ്മേളന നഗരിയും പരിസരവും ശുചീകരിക്കും. കച്ചവട സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ജീവനക്കാര്‍ക്ക് ഹെല്‍ത്ത്കാര്‍ഡും നിര്‍ബന്ധമാക്കും. മാലിന്യം വലിച്ചെറിയിരുന്നവരില്‍ നിന്ന് സ്‌പോട്ട് ഫൈന്‍ ഈടാക്കുന്നതിന് പ്രത്യേക സ്‌ക്വാഡിനെ നിയമിക്കുവാനും തീരുമാനമായി. ഹരിതകര്‍മ്മസേനയുടെയും ശുചീകരണ തൊഴിലാളികളുടെയും സേവനം ഉറപ്പാക്കി ആരോഗ്യ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സാധ്യമാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനുരാധ ശ്രീജിത്ത് , ഗാമപഞ്ചായത്ത് സെക്രട്ടറി ടി എസ് സജീഷ്, ഗ്രാമപഞ്ചായത്ത്…
Read Moreപത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 28/01/2025 )
സൗജന്യ പരിശീലനം പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ കൂണ്‍കൃഷി പരിശീലനം, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, ഷേക്സ് നിര്‍മ്മാണപരിശീലനം ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04682270243 ,8330010232. ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സ് കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം, ആറു മാസം, മൂന്നുമാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സുകളില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍,പാര്‍ടൈം ബാചുകളിലേക്ക് എസ് എസ് എല്‍സി, പ്ലസ് ടു, ഡിഗ്രി പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994926081. കോന്നി താലൂക്ക് വികസന സമിതിയോഗം ഫെബ്രുവരി ഒന്നിന് കോന്നി താലൂക്ക് വികസന സമിതിയോഗം ഫെബ്രുവരി ഒന്നിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. ലേലം 29ന്…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 25/01/2025 )
മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും :റിപ്പബ്ലിക്ക് ദിനാഘോഷം നാളെ (ജനുവരി 26) രാജ്യത്തോടൊപ്പം ജില്ലയിലും റിപബ്ലിക് ദിനം നാളെ (ജനുവരി 26) വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കത്തോലിക്കേറ്റ് കൊളജ് ഗ്രൗണ്ടില്‍ രാവിലെ 8.45 ന് ആരംഭിക്കുന്ന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി വിവിധ സേനാവിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ച് റിപബ്ലിക്ദിന സന്ദേശം നല്‍കും. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി വി. ജി വിനോദ് കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍, ഗാന്ധിയ•ാര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ദേശഭക്തി ഗാനങ്ങളുടെ അവതരണവും അനുബന്ധമായുണ്ടാകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്ലറ്റൂണുകള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ നല്‍കും. ജില്ലാതല പരിപാടി കലക്‌ട്രേറ്റില്‍ ദേശീയ സമ്മതിദായക…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 23/01/2025 )
ദേശീയ സമ്മതിദായക ദിനം: അഭിജിത് അമല്‍രാജ് മുഖ്യാതിഥി ജനുവരി 25 ദേശീയ സമ്മതിദായക ദിനം ജില്ലാതല ഉദ്ഘാടനത്തില്‍ റോളര്‍ സ്‌കേറ്റിംഗ് ജൂനിയര്‍ ലോകചാമ്പ്യനും ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ അഭിജിത് അമല്‍രാജ് മുഖ്യാതിഥിയാകും. രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ. പ്രേംകൃഷ്ണ്‍ ഉദ്ഘാടനം ചെയ്യും. അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. ജ്യോതി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, ജില്ലാ നിയമ ഓഫീസര്‍ കെ. സോണിഷ്, ഡെപ്യൂട്ടി കലക്ടര്‍മാരായ മിനി തോമസ്, ജേക്കബ് ടി ജോര്‍ജ്, ആര്‍ ശ്രീലത, ആര്‍ രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുക്കും. ‘വോട്ടു ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാന്‍ വോട്ടു ചെയ്യും, ഉറപ്പായും’ എന്നതാണ് ദിനാചരണ സന്ദേശം. വൈകിട്ട് 5.30 ന് ഗാന്ധി സ്‌ക്വയര്‍ സമീപം ഫ്ളാഷ് മോബും ഗാന്ധി സ്‌ക്വയറില്‍ നിന്ന് മിനി സിവില്‍…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 22/01/2025 )
ആസൂത്രണസമിതി യോഗം 28 ന് ജില്ലാ ആസൂത്രണസമിതി യോഗം ജനുവരി 28 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് വിര്‍ച്യല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തൊഴില്‍ പരിശീലനം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കേരളയും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ചേര്‍ന്ന് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നു. പ്രായപരിധി 18-45 വയസ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സപ്പോര്‍ട്ട് നല്‍കും. അവസാന തീയതി ജനുവരി 24. ഫോണ്‍: 9495999688. അനധികൃത വയറിംഗ് തടയാന്‍ പരിശോധനാ വിംഗ് ആരംഭിക്കും അനധികൃത വയറിംഗ് തടയാന്‍ ജില്ലാ തലത്തില്‍ പരിശോധനാ വിംഗ് ആരംഭിക്കാന്‍ ജില്ലാ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇലക്ട്രിക്കല്‍ ജോലി ഏറ്റെടുത്ത് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കും. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി എന്‍…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/01/2025 )
തിരുവല്ല ആശുപത്രിയില്‍ ശുചിത്വ മിഷന്‍ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ രണ്ടേകാല്‍ കോടി രൂപ ചെലവില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയുമായി ജില്ലാ ശുചിത്വ മിഷന്‍. ദിനംപ്രതി 225 കിലോ ലിറ്റര്‍ ശുദ്ധീകരണ ശേഷിയുളളതാണ് പ്ലാന്റ്. തിരുവല്ല നഗരസഭ അധ്യക്ഷ അനു ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ടെന്‍ഡര്‍ ഡോക്യുമെന്റ് അവതരണ യോഗം ചേര്‍ന്നു. ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് അരുണ്‍ വേണുഗോപാല്‍, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭാ വിനു, എഞ്ചിനിയര്‍ ഷീജാ ബി റാണി, അസിസ്റ്റന്റ് എഞ്ചിനിയര്‍ പി ആര്‍ അനുപമ , ക്ലീന്‍ സിറ്റി മാനേജര്‍ ബി പി ബിജു എന്നിവര്‍ പങ്കെടുത്തു. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം റാന്നി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/01/2025 )
തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകള്‍ക്കെതിരെ മോട്ടോർ വാഹനവകുപ്പ് തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷാമാസം പരിഗണിച്ച് പത്തനംതിട്ട ആര്‍ടിഒയുടെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി. റോഡ് സുരക്ഷയ്ക്കായി മോട്ടോർ വാഹനവകുപ്പ് എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നുണ്ടെങ്കിലും വാഹന അപകടങ്ങള്‍ വര്‍ധിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്നതാണ് പ്രധാന കാരണം. അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍, സൈലന്‍സറുകള്‍ എന്നിവ ബധിരതയ്ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനിന്ന് മോട്ടോർ വാഹന വകുപ്പിനോട് ഒത്തൊരുമിച്ച് നല്ലൊരു റോഡ് സംസ്‌കാരം നടപ്പാക്കുന്നതിന് ഡ്രൈവര്‍മാര്‍ സഹകരിക്കണമെന്ന് ആര്‍ടിഒ എച്ച്. അന്‍സാരി അറിയിച്ചു. ഹരിതചട്ടം കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ശുചിത്വമിഷന്‍ മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിനുമായി ഹരിതചട്ടം…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 16/01/2025 )
ജില്ലാ ക്ഷീരസംഗമത്തിന് തുടക്കം ക്ഷീരവികസന വകുപ്പിന്റെയും ജില്ലാ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരസംഗമം ‘നിറവ്-2025’ ന് കോട്ട ശ്രീദേവി ക്ഷേത്രഓഡിറ്റോറിയത്തില്‍ തുടക്കം. ഉദ്ഘാടനത്തോടനുബന്ധിച്ച് കിഡ്‌സ് ഡയറി ഫെസ്റ്റ് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ ബി മഞ്ജു ഉദ്ഘാടനം ചെയ്തു. ക്ഷീരസംഗമത്തിന്റെ രണ്ടാം ദിനമായ (ജനുവരി 17) രാവിലെ 7.30 ന് കന്നുകാലി പ്രദര്‍ശനമല്‍സരവും മില്‍മയുടെ നേതൃത്വത്തില്‍ ഗോരക്ഷാ ക്യാമ്പും ക്ഷീരസംഘം ജിവനക്കാര്‍ക്ക് ശില്‍പശാലയും നടക്കും. (ജനുവരി 18) രാവിലെ 11 ന് പൊതുസമ്മേളനം ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം പി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ.…
Read More